CRIME

ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൂടെ ചെല്ലാത്തതിലുള്ള പക..!!! ആതിരയുടെ കൊലപാതകി ഇൻസ്റ്റ​ഗ്രാം സുഹൃത്ത് ജോൺസൺ, കൊലപാതകം നടത്താൻ രണ്ട് ദിവസം വീട് വാടകയ്ക്കെടുത്ത് താമസിച്ചു

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ര​ണി​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി രാ​ജീ​വി​ൻറെ ഭാ​ര്യ ആ​തി​രയെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ ‌‌പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ആതിരയുടെ ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃത്തായ ചെ​ല്ലാ​നം സ്വ​ദേ​ശി ജോ​ൺ​സ​ണാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെന്ന് പോലീസ്.

ഭർത്താവിനേയും കുഞ്ഞിനേയുമുപേക്ഷിച്ച് കൂ​ടെ ചെ​ല്ല​ണം എ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നാ​ലാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​ക്ര​മ​ത്തി​ന് പ​ദ്ധ​തി​യി​ട്ട് ജോ​ൺ​സ​ൺ പെ​രു​മാ​തു​റ​യി​ൽ രണ്ടു ദിവസം വീട് വാടകയ്ക്കെടുത്തു താ​മ​സി​ച്ചു. ആ​തി​ര​യു​ടെ നാ​ട്ടി​ലെ​ത്തി പ്ര​തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ആ​തി​ര​യെ ക​ഠി​നം​കു​ള​ത്തെ വീ​ട്ടി​ൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊലയ്ക്കു ശേഷം പ്രതി ആതിരയുടെ വീട്ടിൽ നിന്നും എടുത്ത സ്കൂ​ട്ട​ർ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്ത് നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ രാ​ജീ​വ് ക​ഴി​ഞ്ഞ 20 വ​ർ​ഷ​ക്കാ​ല​മാ​യി പാ​ടി​ക്ക​വി​ളാ​കം ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി​യാ​യ ആ​തി​ര​യു​മാ​യു​ള്ള വി​വാ​ഹം ഏ​ഴ് വ​ർ​ഷം മു​ൻ​പാ​ണ് ന​ട​ന്ന​ത്. ക്ഷേ​ത്ര ക​മ്മി​റ്റി​ക്കാ​ർ ത​ര​പ്പെ​ടു​ത്തി​യ വീ​ട്ടി​ലാ​ണ് രാ​ജീ​വും ആ​തി​ര​യും ഏ​ക മ​ക​നും താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.
യുക്രെയ്നുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണം…!!! റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും…

ആതിരയെ വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി ഭർത്താവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. എന്നാൽ രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പോലീസിനോടും ഇക്കാര്യം പറഞ്ഞത്.

വിവരം പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പോലീസിനു മൊഴി നൽകി.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി മ​ഞ്ജു​ലാ​ൽ, ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ സ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026