BREAKING NEWS

വിവാഹേതര ബന്ധത്തെച്ചൊല്ലി നിരന്തരം വഴക്ക്, ഭാര്യയും ഭാര്യാമാതാവും ചേർന്ന് ഉറക്ക​ഗുളിക നൽകി കഴത്തറുത്ത് കൊലപ്പെടുത്തി കാറിൽതള്ളി- അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പോലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു, കുടിയേറ്റക്കാരുടെ ആക്രമണത്തിൽ ഹംദാന് മാരക പരിക്ക്

ശനിയാഴ്ച കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പോലീസിനെ അറിയിച്ചതെന്ന് നോർത്ത് ബെംഗളൂരു ഡിസിപി സൈദുൽ അദാവത് പറഞ്ഞു. ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് ലോക്നാഥിനെ പ്രതികൾ മയക്കികിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു.

‘രാഹുൽ സത്യത്തിൽ ഇന്ത്യക്കാരനോ, ബ്രിട്ടീഷ് പൗരനോ? നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാടറിയിക്കണം’

വിവാഹേതര ബന്ധത്തെ ചൊല്ലി ദമ്പതികൾ നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ലോക്നാഥ് ആലോചിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇതിനിടെ ലോക്നാഥ് ഭാര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. പിന്നീട് ഭാര്യയും അമ്മയും ലോക്നാഥിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026