BREAKING NEWS

പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു, കുടിയേറ്റക്കാരുടെ ആക്രമണത്തിൽ ഹംദാന് മാരക പരിക്ക്

· · 1 min read
Share: Copied!

ജറുസലേം: ഓസ്കാർ പുരസ്കാരം നേടിയ “നോ അദർ ലാൻഡ്” എന്ന ഡോക്യുമെന്‍ററിയുടെ പലസ്തീൻ സഹസംവിധായകന്‍ ഹംദാൻ ബല്ലാലിനെ വെസ്റ്റ് ബാങ്കിൽ വെച്ച് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ, ഒരു “കുടിയേറ്റക്കാരുടെ സംഘം” ബല്ലാലിനെ ആക്രമിച്ചതായി അബ്രഹാം പറഞ്ഞു. “അവർ അദ്ദേഹത്തെ മർദ്ദിച്ചു, തലയിലും വയറ്റിലും പരിക്കേറ്റു, രക്തസ്രാവമുണ്ടായിരുന്നു. അദ്ദേഹം വിളിച്ച ആംബുലൻസിൽ പട്ടാളക്കാർ അതിക്രമിച്ചു കയറി അദ്ദേഹത്തെ കൊണ്ടുപോയി. അതിനുശേഷം അദ്ദേഹത്തിന്റെ ഒരു സൂചനയും ലഭിച്ചില്ല” അബ്രഹാം എഴുതി.

സംഭവങ്ങൾ നേരിട്ട് ചിത്രീകരിച്ചതായി അധിനിവേശ വിരുദ്ധ എൻ‌ജി‌ഒ സെന്റർ ഫോർ ജൂത നോൺ‌വയലൻസ് പറഞ്ഞു. തെക്കൻ വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
എഎഫ്‌പി സംഭവത്തില്‍ വിശദീകരണം ആരാഞ്ഞപ്പോള്‍ വിവരങ്ങൾ പരിശോധിക്കുകയാണ് എന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്.

1967 മുതൽ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേല്‍ കുടിയേറ്റം നടക്കുന്നുണ്ട്. ഇസ്രായേൽ-പലസ്തീൻ സംയുക്ത സംരംഭമായി ഒരുക്കിയ “നോ അദർ ലാൻഡ്”, ഈ വർഷത്തെ അക്കാദമി അവാർഡുകളിൽ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടിയിരുന്നു.

ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. മസാഫർ യാട്ടയ്ക്ക് സമീപമുള്ള സ്ഥലത്ത് ചിത്രീകരിച്ച ഈ ഡോക്യുമെന്ററി, നിർബന്ധിത കുടിയിറക്കവുമായി മല്ലിടുന്ന ഒരു യുവ പലസ്തീനിയന്‍റെ ജീവിതമാണ് കാണിക്കുന്നത്. 1980 കളിൽ ഇസ്രായേൽ സൈന്യം മസാഫർ യാട്ടയെ ഒരു നിയന്ത്രിത സൈനിക മേഖലയായി പ്രഖ്യാപിച്ചിരുന്നു.

2024-ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി അന്താരാഷ്ട്ര അവാർഡുകൾ “നോ അദർ ലാൻഡ്” നേടിയിട്ടുണ്ട്. ഇസ്രായേലിലും വിദേശത്തും ഈ ഡോക്യുമെന്‍ററി പ്രതിഷേധത്തിന് ഇടയാക്കിയിയിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026