BREAKING NEWS

ഭാര്യയുടെ രഹസ്യബന്ധം ഭർത്താവ് വിലക്കി, കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊല്ലാൻ 10 ലക്ഷത്തിന് ക്വട്ടേഷൻ കൊടുത്തു, ഭാര്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ ബൈക്കിൽ കാറിനിടിപ്പിച്ചു, പിന്നാലെ കത്തിക്ക് കുത്തിക്കൊല്ലാൻ ശ്രമം!! ഓടിരക്ഷപ്പെട്ടെത്തിയത് പോലീസ് സ്റ്റേഷനിൽ… കാമുകനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ

· · 1 min read
Share: Copied!

അമരാവതി: കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവതിയും കാമുകനും ക്വട്ടേഷൻ സംഘവും പോലീസ് പിടിയിൽ. ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പിന്നാലെ യുവതിയേയും പോലീസ് അറസ്റ്റു ചെയ്തു. ലിംഗാപുരം ഗ്രാമത്തിലെ ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശിൽപയും കാമുകൻ നാഗസുധീറും ക്രിമിനൽ സംഘവും അറസ്റ്റിലായത്.

സംഭവം ഇങ്ങനെ- ഈശ്വർറെഡി–ശിൽപ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ ശിൽപ പ്രൊദ്ദത്തൂർ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജമ്മലമടുഗു സ്വദേശിയായ നാഗസുധീറുമായി പരിചയത്തിലായി. വിവാഹിതനായ നാഗസുധീറുമായുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഈ ബന്ധമറിഞ്ഞ ഈശ്വർ റെഡ്ഡി പലതവണ ശിൽപയെ വിലക്കിയെങ്കിലും അവർ ബന്ധം തുടർന്നു.

തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസമാണെന്ന് കരുതിയ ശിൽപ, നാഗസുധീറുമായി ചേർന്ന് ഈശ്വർ റെഡ്ഡിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഗുണ്ടാനേതാവ് വിനയുമായി നാഗസുധീർ ബന്ധപ്പെട്ടു. വിനയ് വഴി സത്യസായി ജില്ലയിലെ ഹിന്ദുപുരിൽ നിന്നുള്ള സംഘത്തിന് ഈശ്വർ റെഡ്ഡിയെ കൊല്ലാൻ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി.

പണം സംഘടിപ്പിക്കുന്നതിനായി ശിൽപ തന്റെ 14 പവൻ സ്വർണാഭരണങ്ങൾ നാഗസുധീറിന് നൽകിയെന്ന് പോലീസ് പറയുന്നു. കുറച്ച് സ്വർണാഭരണങ്ങൾ വിറ്റും പണയംവച്ചും 5 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് അഡ്വാൻസായി നൽകി. ബാക്കി തുക കൊലപാതകത്തിന് ശേഷം നൽകാമെന്നും കരാറിലെത്തി. നാഗസുധീർ വഴി ശിൽപ നൽകിയ വിവരങ്ങൾ അനുസരിച്ച് ക്വട്ടേഷൻ സംഘം പ്രൊദ്ദത്തൂരിലെത്തി ഈശ്വർ റെഡ്ഡിയെ നിരീക്ഷിച്ചു.

ബൈപ്പാസ് റോഡിൽ വച്ച് ഈശ്വർ റെഡ്ഡി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ സംഘം കാറിടിപ്പിച്ചു. താഴെ വീണ അദ്ദേഹത്തെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് ശിൽപ റെഡ്ഡി, നാഗസുധീർ എന്നിവരെയും മറ്റ് സംഘാംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026