BREAKING NEWS

റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറി; ബാ​ഗെടുക്കും മുമ്പേ ഡ്രൈവർ സ്വർണാഭരണങ്ങളും പണവുമുള്ള ​ബാ​ഗുമായി കടന്നുകളഞ്ഞു; മുങ്ങിയ ഓട്ടോക്കാരനായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം

· · 1 min read
Share: Copied!

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ സ്വർണവും പണവും അടങ്ങുന്ന ബാഗുമായി ഓട്ടോറിക്ഷാ ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. കോട്ടയം സ്വദേശി സാബിറയുടെ ബാഗാണ് നഷ്ടമായത്. രണ്ടു ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നത്. ഓട്ടോയിൽ കയറി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ റോഡിലേക്കിറങ്ങിയ കുട്ടിയെ പിടിക്കാൻ സാബിറ പോകുന്നതിനിടെയാണ് ബാഗുമായി ഓട്ടോ ഡ്രൈവറായ വിൽസൺ കടന്നു കളഞ്ഞതെന്ന് പരാതിയിൽ പറയുന്നു.

സാബിറയുടെ പരാതിയിൽ കൊല്ലം പൊലീസ് വിൽസണെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്ന ഇയാൾ പിന്നീട് നാടുവിട്ടു. കേരളത്തിന് പുറത്തേക്ക് കടന്നതായാണ് വിവരം . കവർച്ച നടന്ന ഓട്ടോറിക്ഷയിൽ യുവതി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിൽസണെതിരെ കേസെടുത്ത കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026