BREAKING NEWS

ഒരു ഓട്ടോ​ഗ്രാഫിനല്ലേ പിന്നാലെ കൂടിയത്, എനിക്കു വേണ്ടടോ തന്റെ ഓട്ടോ​ഗ്രാഫ്… കോലിയുടെ ഓട്ടോ​ഗ്രാഫിനായി എടുത്താൽ പൊന്താത്ത ബാറ്റുമായി കുട്ടിയാരാധകൻ, കിട്ടിയില്ലെന്നു മാത്രമല്ല, കണ്ടുപോലുമില്ല!! കരഞ്ഞുകൊണ്ട് ബാറ്റും വലിച്ചെറിഞ്ഞുപോകുന്ന ആരാധകന്റെ വീഡിയോ വൈറൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ‍ സൂപ്പർ താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് കുട്ടി ആരാധകൻ. വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി വലിയൊരു ബാറ്റുമായി കുട്ടി പിന്നാലെ ഓടി. എന്നാൽ വേഗത്തിൽ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെ ഹോട്ടൽ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ‍ ശ്രമിക്കുന്നുണ്ട്.

കുറച്ചുനേരം അഭ്യർഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതിരുന്നതോടെ കുട്ടി സങ്കടത്തോടെ പുറത്തേക്കു വരുന്നതാണ് വീഡിയോയിലുണ്ട്. ആ വരുന്ന വരവിൽ ബാറ്റു വലിച്ചെറിഞ്ഞ് കുട്ടി സങ്കടത്തോടെ പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുകയാണ്. വീഡിയോ വൈറലായതോടെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

അതേസമയം ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിലാണു കോലി കളിക്കുന്നത്. എട്ടു മത്സരങ്ങളിൽനിന്ന് മൂന്ന് അർധ സെഞ്ചറികൾ ഉൾപ്പടെ 351 റൺസ് താരം ഇതുവരെ നേടിയിട്ടുണ്ട്. ആർസിബി എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റാണ് ആർസിബിക്കുള്ളത്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026