BREAKING NEWS

‘സൊല്ലുന്ന മട്ടും താൻ ചെയ്യും‘ ; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം! തായ് മാമൻ ഗോൾഡ് റിങ് സ്‌കീമുമായി തമിഴ്‌നാട് മുഖ്യമന്ത്രി; വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 മുതൽ പ്രാബല്യത്തിൽ; പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തും

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’ യാഥാർത്ഥ്യമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ സർക്കാർ വകയിരുത്തും. പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പേരറിഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

നവജാത ശിശുവിന് അമ്മയുടെ സഹോദരൻ സമ്മാനങ്ങളും അനുഗ്രഹങ്ങളും നൽകുന്ന തമിഴ് പാരമ്പര്യ ചടങ്ങായ ‘തായ് മാമൻ സീർ’ എന്ന ആചാരത്തിൽ നിന്നാണ് പദ്ധതിക്ക് പ്രചോദനമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഈ പദ്ധതിയിലൂടെ സർക്കാർ തന്നെ ഒരു അമ്മാവന്റെ പങ്ക് ഏറ്റെടുത്ത്, ജനിക്കുന്ന ഓരോ കുഞ്ഞിനും സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കുമെന്ന് സർക്കാർ അറിയിച്ചു. തമിഴ് സംസ്കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം നവജാത ശിശുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് പിന്തുണയാകുമെന്നും വിലയിരുത്തപ്പെടുന്നു.

തമിഴക വെട്രി കഴകത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’.

‘ബസ് ഓടിക്കാനുള്ള കൊതികൊണ്ടാ സാറേ‘; അറസ്റ്റിലായ പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസ് പ്രതിയുടെ വിചിത്ര ന്യായം; ഒപ്പം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിലപ്പെട്ട ഉപദേശവും

BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026