പാലക്കാട്: പൊലീസിനെയും കെഎസ്ആർടിസി അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ച പാലക്കാട് ഡിപ്പോയിലെ ബസ് മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലിനെയാണ് സംഭവം നടന്നതിന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടികൂടിയത്.
പ്രതിയുടെ മോഷണത്തിനുപിന്നിലെ കാരണം ഏറെ വിചിത്രമാണ്. ബസ് ഓടിക്കാനുള്ള അതിയായ ആഗ്രഹമാണ് മോഷണത്തിലേക്ക് നയിച്ചതെന്നാണ് ഫാസിൽ പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. അതേസമയം, കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
















































