LATEST UPDATES

റംസാന്‍ വ്രതം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; മതപഠനശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉഗ്ര സ്‌ഫോടനം, താലിബാന്‍ അനുകൂലികളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തില്‍ അഞ്ച് ജീവന്‍ പൊലീഞ്ഞു, നിരവധി പരിക്ക്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ താലിബാന്‍ അനുകൂലികള്‍ താമസിച്ച സ്ഥലത്ത് അജ്ഞാതര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മതപഠനശാലയിലുള്ള പള്ളിയില്‍ വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിനിടെയാണ് ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് 5 പേര്‍ കൊല്ലപ്പെട്ടത്. റമദാന്‍ വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റ ഇരുപതോളം പേരെ വിവിധം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

1947ല്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്‌റസയാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. താലിബാന്‍ അനുകൂല മതപഠനശാലയാണിതെന്നാണ് വിവരങ്ങള്‍. മതപുരോഹിതന്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചാവേര്‍ സ്‌ഫോടനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു.

ജിഹാദ് യൂണിവേഴ്‌സിറ്റി എന്നാണ് ഈ മതപഠനശാല അറിയപ്പെടുന്നത്. കടുത്ത താലിബാന്‍ അനുകൂലികളാണ് ഇവിടെ കഴിയുന്നത്. ഏകദേശം നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇടം കൂടിയാണിത്. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ ഇവിടം നിരീക്ഷണത്തിലായിരുന്നു.

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026