Uncategorized

“തന്നെ സിപിഐക്കാർ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനം ഉറപ്പാണ്”, തന്റെ നഴ്സറി തകര്‍ക്കാന്‍ സിപിഐ നേതാക്കൾ നിരന്തരം ശ്രമിച്ചു, പീഡനങ്ങൾ സഹിക്കവയ്യാതെ കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്താലോ എന്നുപോലും ആലോചിച്ചിരുന്നു, ജീവനൊടുക്കിയ കർഷകന്റെ വീഡിയോ പുറത്ത്

· · 1 min read
Share: Copied!

വൈക്കം: സിപിഐ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലയാഴം സ്വദേശി മക്കൻ ചെല്ലപ്പൻ പാർട്ടിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ചയാണ് കർഷകനും സിപിഐ അനുഭാവിയുമായ മക്കൻ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വൈക്കത്തെ സിപിഐക്കെതിരെയും പ്രവർത്തകർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയിൽ മക്കൻ ചെല്ലപ്പൻ പറയുന്നുണ്ട്. തന്നെ സിപിഐക്കാർ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനവും തനിക്കറിയാമെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നു. രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായ കാര്യവും അദ്ദേഹം 25.37 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ കാർഷിക ഗവേഷണങ്ങളെയും നഴ്‌സറിയെയും തകർക്കാൻ സിപിഐ നേതാക്കൾ നിരന്തരം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. വെന്തകരിയിലെയും കാരപ്പുറത്തെയും കൃഷികൾ പലപ്പോഴായി വെട്ടി നശിപ്പിക്കപ്പെട്ടു.

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താൻതന്നെ കൃഷി നശിപ്പിച്ചതാണെന്ന് രാഷ്ട്രീയക്കാർ പ്രചരിപ്പിച്ചു. 2010-ൽ വഴിത്തർക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിന് മുൻപിൽ താൻ നടത്തിയ നിരാഹാര സമരം സിപിഐയുടെ കൂടുതൽ ശത്രുതയ്ക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ വേലികെട്ടി വഴി അടയ്ക്കുകയും കക്കൂസ് നിർമിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഈ പീഡനങ്ങൾ സഹിക്കവയ്യാതെ കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്താലോ എന്നുപോലും ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ പളനിയിലേക്ക് പലായനം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിനെയോ ആഭ്യന്തര വകുപ്പിനെയോ സമീപിച്ചിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചെല്ലപ്പൻ പറയുന്നു. ഗവൺമെന്റ് നിശ്ചയിച്ച മൂന്ന് രൂപയുടെ തൈകൾ വെറും ഒരു രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞിട്ടും അധികാരികൾ അതിന് തയ്യാറായില്ല. രാജ്യത്തിന്റെ പുരോഗതിയല്ല, മറിച്ച് കമ്മീഷനാണ് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടത്. തനിക്ക് അർഹമായ പ്രോജക്റ്റുകളും ലൈസൻസുകളും നൽകുന്നതിൽ മനപ്പൂർവ്വം കാലതാമസം വരുത്തിയതായും അദ്ദേഹം ആരോപിക്കുന്നു.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026