BREAKING NEWS

ഹിന്ദു യുവതി-യുവാക്കളുടെ വിവാഹം വൈകുന്നു… ഇനി മുതൽ ജാതി- ജാതകങ്ങൾ നോക്കാതെയുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും, യുവാക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനായി മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകും- പുതിയ തീരുമാനങ്ങളുമായി വിശ്വഹിന്ദു പരിഷത്

· · 1 min read
Share: Copied!

കോഴിക്കോട്: ഹിന്ദു യുവതി-യുവാക്കളുടെ വിവാഹം വൈകുന്നത് തടയാനായി പുതിയ തീരുമാനങ്ങളുമായി വിശ്വഹിന്ദു പരിഷത്. ഇതിനായി ജാതി- ജാതക രഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.

നിലവിൽ കേരളത്തിലെ ഹൈന്ദവ സമൂഹത്തിൽ, പ്രത്യേകിച്ച് ചില മൈക്രോ കമ്മ്യൂണിറ്റികളിൽ യുവതീ-യുവാക്കളുടെ വിവാഹപ്രായം വളരെയധികം വൈകുന്നുണ്ട്. ചെറിയ ഉപവിഭാഗങ്ങൾക്കുള്ളിൽ മാത്രം പൊരുത്തപ്പെടുന്ന പങ്കാളികളെ കണ്ടെത്താനുള്ള പ്രയാസമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഇത് ഒഴിവാക്കാൻ ജാതിരഹിതവും ജാതകരഹിതവും ആർഭാടരഹിതവുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ വിഎച്ച്പി തീരുമാനിച്ചിട്ടുണ്ടെന്ന് അനിൽ വിളയിൽ പറഞ്ഞു.

കൂടാതെ വിവാഹം ആഗ്രഹിക്കുന്നവർക്ക് പരസ്പരം കണ്ടെത്താനും ആശയവിനിമയം നടത്താനുമായി ഒരു പ്രത്യേക ആപ്പ്/ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്യും. അർഹരായവർക്ക് പൂർണമായും സൗജന്യമായി വിവാഹം നടത്തിക്കൊടുക്കാനും പദ്ധതിയുണ്ടെന്നും അനിൽ വിളയിൽ വ്യക്തമാക്കി.

അതുപോലെ ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകാനും വിഎച്ച്പി നീക്കം. പുരുഷന്മാർ ഷർട്ടും ബനിയനും ഊരിവെച്ച് ക്ഷേത്രത്തിൽ കയറേണ്ടിവരുന്നത് യുവാക്കൾ ക്ഷേത്രങ്ങളിൽ കയറാതെ പുറത്തുനിന്ന് മാത്രം തൊഴുതു മടങ്ങാൻ കാരണമാകുന്നുണ്ട്. മേൽവസ്ത്രം ധരിക്കരുതെന്നത് മാറ്റാൻ കഴിയാത്ത ആചാരമല്ല. പാലിയം വിളംബരം, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയ ചരിത്രപരമായ നവോഥാന മാറ്റങ്ങൾ ഇതിന് ഉദാഹരണമാണ്.

അതേസമയം മാർഗദർശക് മണ്ഡലിലെ സന്യാസി ശ്രേഷ്ഠന്മാരുമായും ആചാര്യന്മാരുമായും ആലോചിച്ചാണ് ഈ നിർദേശം മുന്നോട്ടുവെച്ചതെന്നും വിഎച്ച്പി പറയുന്നു. നിലവിൽ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സംസ്ഥാനത്തെ 226 ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതിന് യാതൊരു വിലക്കുമില്ല. പരമ്പരാഗതമായി ചിന്തിക്കുന്നവരിൽ നിന്ന് ചില പ്രായോഗിക തടസങ്ങൾ ഉണ്ടായേക്കാമെങ്കിലും, പുതിയ തലമുറയിലെ യുവാക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇതിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അനിൽ വിളയിൽ പറഞ്ഞു.

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026