BREAKING NEWS

ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് ട്രെയിനി ഡോക്ടര്‍ക്ക് ദാരുണാന്ത്യം, മരിച്ചത് രക്തം വാര്‍ന്ന്, റിപ്പോര്‍ട്ട് തേടി വനം മന്ത്രി

· · 1 min read
Share: Copied!

മംഗളൂരു: കര്‍ണാടകയിലെ ശിവമോഗ്ഗ താവരെക്കൊപ്പ മൃഗശാലയില്‍ വെച്ച് ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് വെറ്ററിനറി സര്‍ജന്‍ മരിച്ചു. ഡോ. സമീക്ഷ റെഡ്ഡിയാണ് (27) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈയിടെയാണ് ഡോ. സമീക്ഷ റെഡ്ഡി മൃഗശാലയില്‍ കരാറടിസ്ഥാനത്തില്‍ നിയമിതയായത്.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഡോക്ടര്‍ക്ക് ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റത്. അമിത രക്ത സ്രാവമുണ്ടായ ഇവരെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ അനുശോചിച്ചു.

കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

 

BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026