BREAKING NEWS

വരുമാനം കുറഞ്ഞു, കടം കയറി കുത്തുപാളയെടുത്തു നിൽക്കുന്ന സമയത്ത് കള്ളനോട്ട് അടിക്കുന്നതിനെ കുറിച്ച് ഇൻസ്റ്റാ​ഗ്രം റീൽ, ഒന്നും നോക്കിലില്ല റീലിട്ടയാളെ വിളിച്ച് ശിഷ്യനായി, ദക്ഷിണയായി 10000 രൂപയുടെ കള്ളനോട്ടും നൽകി- പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

രാജ്‌കോട്ട്: ഇൻസ്റ്റഗ്രാം റീൽ കണ്ടതിനെ തുടർന്ന് വ്യാജ കറൻസി നോട്ടുകൾ അച്ചടിക്കാൻ പഠിച്ച പച്ചക്കറി വിൽപ്പനക്കാരൻ ഗുജറാത്തിലെ രാജ്‌കോട്ടിൽ അറസ്റ്റിൽ. രാജ്‌കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി നടത്തിയ റെയ്ഡിലാണ് കിഷൻ സോളങ്കിയെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 65,500 രൂപ വിലമതിക്കുന്ന വ്യാജനോട്ടുകളും അച്ചടി ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

രാജ്‌കോട്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ക്രൈം) ജഗദീഷ് ബംഗർവയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്. മന്ദദുംഗർ പ്രദേശത്തെ വീട്ടിൽ വ്യാജ 100, 500 രൂപ നോട്ടുകൾ അച്ചടിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

വീട്ടിൽ നടത്തിയ പരിശോധനയിൽ 100 രൂപയുടെ 216 വ്യാജനോട്ടുകളും 500 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും കണ്ടെത്തി. ഇതിന് പുറമെ സിപിയു, മോണിറ്റർ, രണ്ട് പ്രിന്ററുകൾ, ലാമിനേറ്റർ ഹീറ്റർ മെഷീൻ, ബട്ടർ പേപ്പർ, 100 രൂപയുടെ നോട്ടിന്റെ രൂപം പ്രിന്റ് ചെയ്ത പേപ്പറുകൾ എന്നിവയും പിടിച്ചെടുത്തു. പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളുടെയും മൂല്യം 65,500 രൂപയാണെന്ന് പോലീസ് അറിയിച്ചു.

കിഷൻ സോളങ്കി പച്ചക്കറി വിൽപ്പനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കുറഞ്ഞ വരുമാനം കാരണം കടബാധ്യത വർധിച്ചു, ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ കാണുന്നതിനിടെ 100, 500 രൂപയുടെ വ്യാജനോട്ടുകൾ എങ്ങനെ നിർമിക്കാമെന്ന് വിശദീകരിക്കുന്ന ഒരു റീൽ ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റീൽ പോസ്റ്റ് ചെയ്ത വ്യക്തിയെ ഇയാൾ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ടെലഗ്രാം വഴിയാണ് ഇരുവരും ആശയവിനിമയം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ടെലഗ്രാം സംഭാഷണങ്ങളിലൂടെയാണ് വ്യാജ കറൻസി അച്ചടിക്കുന്നതിനുള്ള പരിശീലനം ഇയാൾ നേടിയതെന്നാണ് അന്വേഷണത്തിലെ വിവരം. പരിശീലനം നൽകിയ വ്യക്തിക്ക് 10,000 രൂപയുടെ വ്യാജനോട്ടുകൾ നൽകിയെന്നും പകരമായി ആ വ്യക്തി 3,000 രൂപ നൽകിയെന്നും കിഷൻ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. പരിശീലനം നൽകിയ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജനോട്ടുകൾ മൊത്തമായി വിൽക്കുന്നതിന് പകരം ചെറിയ തുകയുടെ ഇടപാടുകളിലൂടെ സ്വയം വിപണിയിൽ എത്തിക്കുകയായിരുന്നു കിഷന്റെ രീതിയെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ നാല് മുതൽ അഞ്ച് മാസത്തിനിടെ ഏകദേശം 40 വ്യാജ 100 രൂപ നോട്ടുകൾ ഇയാൾ വിവിധ സ്ഥലങ്ങളിൽ ചെലവഴിച്ചതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

അടുത്തിടെ നടന്ന ജന്മാഷ്ടമി മേളയിലും ഇയാൾ വ്യാജനോട്ടുകൾ ഉപയോഗിച്ച് ചെറിയ സാധനങ്ങൾ വാങ്ങിയതായി പോലീസ് പറഞ്ഞു. ചെറിയ തുകയുടെ ഇടപാടുകളിൽ വ്യാപാരികൾ കൂടുതൽ പരിശോധന നടത്താൻ സാധ്യത കുറവായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് 100 രൂപ നോട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

വീട്ടിൽ നിന്ന് അച്ചടി ഉപകരണങ്ങളും വ്യാജനോട്ടുകളും കണ്ടെത്തിയതോടെ ഇയാൾ ഇതുവരെ എത്ര നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്നും അവ എവിടെയൊക്കെ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി. ഉപകരണങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്നും ടെലഗ്രാം വഴി പരിശീലനം നൽകിയ വ്യക്തിയുമായി ഇയാൾ നടത്തിയ ആശയവിനിമയങ്ങളും പരിശോധിച്ചുവരികയാണ്.

കേസിൽ കോടതി കിഷൻ സോളങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡ് കാലയളവിൽ വ്യാജനോട്ടുകളുടെ അച്ചടി, വിതരണം, ഉപകരണങ്ങളുടെ ഉറവിടം, ടെലഗ്രാം ബന്ധം എന്നിവയെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വ്യാജനോട്ട് ഇടപാടിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും രാജ്‌കോട്ടിന് പുറത്തേക്കും നോട്ടുകൾ എത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026