BREAKING NEWS

രാജീവ് ചന്ദ്രശേഖർ, പിണറായി, എം വി ​ഗോവിന്ദൻ, ബിനോയ് വിശ്വം… രാഷ്ട്രീയ എതിർ ചേരി നേതാക്കളെല്ലാം ഒരുമിച്ച് മുൻ നിരയിൽ… വേറിട്ട കാഴ്ചയാവുന്നു വിഡിഎസ് സത്യപ്രതിജ്ഞ, ചടങ്ങുകൾക്ക് തുടക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി. ഉടൻ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.

വി.ഡി.എസ് മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കാനിരിക്കെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് സെൻട്രൽ സ്റ്റേഡിയം. സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും പ്രതിപക്ഷ നേതാവ് പിണറായിക്കും മുൻ നിരയിൽ തന്നെ സീറ്റ് ഒരുക്കിയത് വേറിട്ട കാഴ്ചയാവുന്നു. അവരോടൊപ്പം എം വി ​ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങിയ നേതാക്കളും മുൻനിരയിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

അതേസമയം കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായി പ്രവർത്തകരുടെ വൻ നിരതന്നെ പുറത്ത് എത്തിയിരിക്കുന്നത്. പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പാസ് ഉള്ളവരെ മാത്രമാണ് ബാരിക്കേഡ് കടത്തിവിടുന്നത്.

‘നിങ്ങളുടെ പേര് എന്താണ് സതീശൻ എന്നാണോ?; എങ്കിൽ ഇന്നത്തെ ഉച്ചയൂൺ ഫ്രീ!‘-ദുബായിലെ വേറിട്ട സത്യപ്രതിജ്ഞ ആഘോഷം!

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026