BREAKING NEWS

വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്

· · 1 min read
Share: Copied!

വടകര: വടകരയിലെ എംഡിഎംഎ കേസിൽ പ്രധാന പ്രതികളിലൊരാളായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ സ്വദേശി ഫിറോസിനെ (28) പൊലീസ് പിടികൂടി. കേസിൽ നേരത്തെ പിടിയിലായ അനസിന്റെ അടുത്ത കൂട്ടാളിയും കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെ അടുത്ത സഹപ്രവർത്തകനുമാണ് ഫിറോസെന്ന് പൊലീസ് വ്യക്തമാക്കി.

മലബാറിലെ എംഡിഎംഎ മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ഫിറോസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതിലും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. കേസിലെ മറ്റൊരു പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസാണെന്ന് പൊലീസ് പറയുന്നു.

മുമ്പ് മൊടക്കല്ലൂരിലെ ലോഡ്ജിൽനിന്ന് യുവതിക്കൊപ്പം എംഡിഎംഎയുമായി ഫിറോസിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിമരുന്ന് ഇടപാടുകൾ നടത്തുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം.

റൂറൽ എസ്‌പിയുടെ ഡാൻസാഫ് സംഘം ഫിറോസിനെ നിരീക്ഷിച്ചുവരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ ഇയാൾ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഘം പിടികൂടി. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ വടകര പൊലീസിന് കൈമാറി.

BREAKING NEWS
മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കു മുന്നിൽ പാലക്കാട് സ്കൂൾ വെടിവെപ്പിന്റെ സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ച് ആലത്തൂർ എംഎൽഎ, 'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം, പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി- ടി.എം. ശശി!! തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്നു, ...
26 Nov 2026
BREAKING NEWS
പാലക്കാ‌ട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോ​ഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്... വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്ക...
26 Nov 2026
BREAKING NEWS
വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം
26 Nov 2026
BREAKING NEWS
ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
26 Nov 2026