BREAKING NEWS

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ ശ്രീലേഖ പോയത് പാലുകാച്ചലിന്?  പുതിയ പദവി പരി​ഗണനയിൽ, മേയർ സ്ഥാനത്തുനിന്ന് തെറുപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് പിൻനിരയിലേക്കു മാറാൻ നോക്കിയ നേതാവിനെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർക്കു സമീപം ഇരിപ്പിടമൊരുക്കി, സ്വീകരണത്തിനു ശേഷം മേയറും സംഘവും ആദ്യം പോയത് ശ്രീലേഖയുടെ പിണക്കം മാറ്റാൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഊണിനു ഇലയിട്ട ശേഷം സദ്യയില്ലെന്നു പറയുന്നതുപോലെയായിരുന്നു മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ശേഷം ആർ ശ്രീലേഖയെ തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കി വിവി രാജേഷിനെ മേയറാക്കിയത്. ഇതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ആർ. ശ്രീലേഖ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇരിപ്പിടമില്ലാതെ പിൻനിരയിലേക്കു മാറാൻ ശ്രമിച്ചു. ഉടൻതന്നെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനു സമീപം അവർക്ക് ഇരിപ്പിടം ഒരുക്കിക്കൊടുക്കുകയായിരുന്നു.

എന്നാൽ മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശ്രീലേഖ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കുപോയി. ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനാണു പോകുന്നതെന്നാണ് വ്യാഖ്യാനം നൽകിയത്. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൻറെ സമയത്ത് തിരികെയെത്തിയ ശ്രീലേഖ, അതൃപ്തി വ്യക്തമാക്കുന്ന തരത്തിലാണ് കൗൺസിൽ ഹാളിലും നേതാക്കളോടും പെരുമാറിയത്.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷം മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും നേരേ പോയത് ആർ. ശ്രീലേഖയുടെ വീട്ടിലേക്കാണ്. സ്ഥാനമേറ്റ ശേഷം പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീലേഖയെ കാണാനെത്തിയതെന്നാണ് രാജേഷ് പറഞ്ഞത്. എന്നാൽ മഞ്ഞുരുക്കൽ നീക്കത്തിന്റെ ഭാ​ഗമാണ് ഈ സന്ദർശനമെന്നാണ് വിലയിരുത്തൽ.

അതേസമയം മേയർ സ്ഥാനം പോയതോടെ ആർ. ശ്രീലേഖയ്ക്ക് ബിജെപി പുതിയ പദവി നൽകിയേക്കും. പാർട്ടിയുടെ ഭാരവാഹിസ്ഥാനങ്ങൾക്കു പുറത്ത് ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. മേയർസ്ഥാനം ആർക്കു നൽകണമെന്നതിൽ നേതാക്കൾ രണ്ടുതട്ടിലായിരുന്നു. മേയർസ്ഥാനം ശ്രീലേഖയ്ക്ക് നൽകണമെന്ന് ഒരു വിഭാഗം നിലപാടെടുത്തെങ്കിലും മറ്റൊരു വിഭാഗം മുതിർന്ന നേതാക്കളും ആർഎസ്എസും വി.വി. രാജേഷിനായി നിലകൊണ്ടതോടെ ശ്രീലേഖ പുറത്തായി. ഇതോടെയാണ് അവർക്ക് മുന്തിയ പരിഗണന നൽകണമെന്ന വാദം ശക്തമായത്. പുതിയ പദവി സംബന്ധിച്ച് ബിജെപി കേന്ദ്ര ഘടകം തീരുമാനിക്കുമെന്നാണ് അറിയുന്നത്.

2024 ഒക്ടോബറിലാണ് ശ്രീലേഖ ബിജെപിയിൽ ചേർന്നത്. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായശേഷം നടന്ന പുനഃസംഘടനയിൽ അവരെ വൈസ് പ്രസിഡന്റാക്കി. രാഷ്ട്രീയരംഗത്ത് കൂടുതൽ പ്രവർത്തന പാരമ്പര്യമുള്ളയാൾ മേയറായാൽ മതിയെന്ന് ആർഎസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് ശ്രീലേഖ പുറത്തായത്. ബിജെപിക്ക് വിജയപ്രതീക്ഷയുള്ള നിയമസഭാ മണ്ഡലമായ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുന്നതും പാർട്ടിയുടെ പരിഗണനയിലുണ്ട്.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026