BREAKING NEWS

സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ… ഒന്നും വിടാതെ എല്ലാം ചോദിച്ചറിഞ്ഞു!! ഫുട്ബോൾ സ്പോൺസർഷിപ് തട്ടിപ്പിൽ വി. അബ്ദുറഹ്‌മാനെ എസ്ഐടി ചോദ്യം ചെയ്തത് നാലുമണിക്കൂർ

· · 1 min read
Share: Copied!

തിരുവനന്തപുരം: അർജന്റീനിയൻ ഇതിഹാസതാരം മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യംചെയ്തു. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു. സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ എസ്ഐടി അറിയാൻ ശ്രമിച്ചത്.

അതേസമയം കേസിലെ മുഖ്യ പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞദിവസം എസ്ഐടി. പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിയിരുന്നു. കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയുടെ മൊഴിയെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ആന്റോ അഗസ്റ്റിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് അബ്ദുറഹ്‌മാൻ നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്‌തെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. മെസ്സി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആന്റോയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയെന്നും അതിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തെന്നും ആരോപണമുണ്ട്.

പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026