BREAKING NEWS

ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ കടൽ യുദ്ധ സാഹചര്യം രൂക്ഷം. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു. വിമാനവാഹിനിക്കപ്പൽ യു എസ് എസ് ജോർജ് ഡബ്ല്യു ബുഷ് കൂടി മേഖലയിലേക്ക് എത്തി. നിലവിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്.

യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടു. സെൻട്രൽ കമാൻഡിന്റെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന പ്രദേശത്താണ് നിലവിൽ ഈ കപ്പൽ നിലയുറപ്പിച്ചിട്ടുള്ളതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, മറ്റ് രണ്ട് വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും , യുഎസ്എസ് എബ്രഹാം ലിങ്കണും നേരത്തെ തന്നെ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് ഒരേസമയം മൂന്ന് വിമാനവാഹിനിക്കപ്പലുകളെ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.

“എന്തിന് ഞാൻ ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ അവരെ തകർത്തു കഴിഞ്ഞു”: ട്രംപ്

BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026