BREAKING NEWS

ഇത് യുഎസിനും സിറിയക്കുമെതിരേയുമുള്ള ആക്രമണം, തിരിച്ചടി കനത്തതായിരിക്കും!! തോക്കുധാരിയായ ഐഎസ് അംഗത്തിൻെറ ആക്രമണത്തിൽ സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരർ കൊല്ലപ്പെട്ടു, തിരിച്ചടിയുണ്ടാകുമെന്ന് ഐഎസിന് ട്രംപിന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

ഡമാസ്‌കസ്/വാഷിങ്ടൺ: ഐഎസ് ആക്രമണത്തിൽ സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരർ കൊല്ലപ്പെട്ടതിന് പിന്നാലെ ഐഎസിന് കനത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് യുഎസിനെതിരേയും സിറിയക്കെതിരേയുമുള്ള ഐഎസ് ആക്രമണമാണെന്നും ഇതിനുള്ള തിരിച്ചടി കനത്തതായിരിക്കുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കഴിഞ്ഞദിവസം യുഎസിന്റെ IOWA നാഷണൽ ഗാർഡ് അംഗങ്ങളായ രണ്ടുപേരാണ് സിറിയയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയുംചെയ്തു. സിറിയൻ സൈനികർക്കും ആക്രമണത്തിൽ പരുക്കുണ്ട്. തോക്കുധാരിയായ ഐഎസ് അംഗമാണ് സൈനികർക്ക് നേരേ ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. അക്രമിയെ ഏറ്റുമുട്ടലിൽ വധിച്ചതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു.

അതേസമയം സിറിയയുടെ ഏറെ അപകടംനിറഞ്ഞ ഒരു മേഖലയിൽ നടന്ന സംഭവമാണ്. അത് അവരുടെ പൂർണനിയന്ത്രണത്തിലല്ല. കഴിഞ്ഞ സംഭവങ്ങളിൽ സിറിയൻ പ്രസിഡന്റ് അഹമദ് അൽ-ഷാറായും തകർന്നിരിക്കുകയാണ്. ഈ ആക്രമണത്തിൽ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനാണ്. സിറിയ യുഎസ് സൈനികർക്കൊപ്പം ഒരുമിച്ചുനിന്ന് പോരാടുമെന്ന് സിറിയൻ പ്രസിഡന്റ് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ബിജെപിയെ തറപറ്റിക്കാൻ ഇന്ത്യാ മുന്നണി പാലക്കാടിറങ്ങുമോ? ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യം, എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ല… ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കും…പറയാതെ പറഞ്ഞ് ഡിസിസി പ്രസിഡന്റ്, എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല- കോൺ​ഗ്രസ് വിമതൻ, പാലക്കാട് തിരക്കിട്ട രാഷ്‌ട്രീയ കരുനീക്കങ്ങൾ

 

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026