BREAKING NEWS

ബിജെപിയെ തറപറ്റിക്കാൻ ഇന്ത്യാ മുന്നണി പാലക്കാടിറങ്ങുമോ? ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യം, എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ല… ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കും… ഡിസിസി പ്രസിഡന്റ്, എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല- കോൺ​ഗ്രസ് വിമതൻ, പാലക്കാട് തിരക്കിട്ട രാഷ്‌ട്രീയ കരുനീക്കങ്ങൾ

· · 1 min read
Share: Copied!

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയിലേക്കു ഭരണം പോകാതിരിക്കാൻ പാലക്കാട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. എങ്ങനെയും നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യസാധ്യത അന്വേഷിക്കുകയാണ് കോൺ​ഗ്രസും സിപിഎമ്മും. അതിനുള്ള സഖ്യസാധ്യത തള്ളാതെ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ലെന്നും എ തങ്കപ്പൻ പ്രതികരിച്ചു. അതുപോലെ ബിജെപിയെ മാറ്റി നിർത്താൻ ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് നഗരസഭയിൽ മതേതര സഖ്യസാധ്യത തള്ളാതെതന്നെയാണ് സിപിഎമ്മിൻ്റേയും പ്രതികരണം. ബിജെപി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യും. പക്ഷെ ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

പാലക്കാട് ന​ഗരസഭയിൽ മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് പ്രതികരിച്ചു. മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്നും എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ആരും സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയ ആളായതിനാൽ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.

ഇതിനിടെ പാലക്കാട്ടെ മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപി രം​ഗത്തെത്തി. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും മതേതര സഖ്യമല്ല, മാങ്കൂട്ടം സഖ്യമെന്ന് സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പാലക്കാട് ജനവിധി അടിമറിക്കാനാണ് ഇവരുടെ നീക്കമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു. അതേസമയം പാലക്കാട് നഗരസഭയിൽ സ്വതന്ത്രരരുടെ നിലപാട് നിർണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും എൽഡിഎഫും യുഡിഎഫും കൈകോർത്താൽ ഭരണം പിടിക്കാനാവില്ല.

ഇനി ഭരണം കൈപ്പിടിയിലൊതുക്കാനായാൽ പാലക്കാട് നഗരസഭയിൽ ബിജെപി ഹാട്രിക് അടിക്കും. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. അതിൽ ബിജെപി 25 വാർഡുകളിൽ ജയിച്ചു. യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്.

‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’… ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്’… അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി, ഒപ്പം വിഡി സതീശനിട്ട് ഒരു കൊട്ടും!! വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്…

BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026
BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026