BREAKING NEWS

‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരേ പുനരാരംഭിക്കാനിരുന്ന ആക്രമണം ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് താൽക്കാലികമായി നിർത്തിവെച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സമാധാനക്കരാറിലെത്തുന്നതിനായി ഇറാനുമായി ഗൗരവമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുപിന്നാലെ, അമേരിക്ക തങ്ങൾക്കെതിരെ ആക്രമണം വീണ്ടും ആരംഭിക്കുകയാണെങ്കിൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ സേനാവക്താവ് മുഹമ്മദ് അക്രമിനിയ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കാലയളവ് ആക്രമണ ശേഷി വർധിപ്പിക്കാൻ ഇറാൻ സൈന്യം പ്രയോജനപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഇരുപത്തിയെട്ടിന് ആരംഭിച്ച യുദ്ധത്തിന് ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തലോടെ ചില അളവിൽ ശമനമുണ്ടായെങ്കിലും, അത് സമാധാനക്കരാറിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.

‘വിദേശ ഏജന്റ്’, ‘ചൈനീസ് ചാരപ്പണി നടത്തുന്നവൾ’, നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ അധിക്ഷേപവര്‍ഷം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026