BREAKING NEWS

ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്ത് യുഎസ്; ഹോർമുസിൽ മൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി ഐആർജിസി

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ/ ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക. യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയിരുന്ന ഉരുവാണ് തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഉരു തകർക്കുന്നതിന് മുൻപ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നെന്നും ഇവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റിയും അറിയിച്ചു. ഇതിൽ ഒരു കപ്പൽ പൂർണമായും മുങ്ങി. രണ്ടാമത്തെ കപ്പൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയതായും മുങ്ങിയ കപ്പലിലെ ജീവനക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും സിംഗപ്പൂർ അധികൃതർ വ്യക്തമാക്കി.


 

BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026