BREAKING NEWS

ഫോണ്‍ ചോര്‍ത്തപ്പെടുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്, വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു, ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം- പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസാരവത്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയില്‍, തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.

പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന ഭരണത്തലവന്റെ ഫോണ്‍ പോലും ചോര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോണ്‍ ചോര്‍ത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ കുറ്റമാണത്. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി നടത്താന്‍ തയ്യാറാകണം പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

BREAKING NEWS
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അഭ്രപാളിയിലേക്ക്!! ഓരോ ഇന്ത്യക്കാരന്റെയും ഉള്ളുതൊടുന്ന പുതിയ സിനിമയ്ക്ക് അയോധ്യയിൽ തുടക്കം; പൂജ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ; 9 ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ; 2027 സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുകളിലേക്ക്
28 Nov 2026
BREAKING NEWS
മയക്കുമരുന്ന് നല്‍കി ലോഡിജിലെത്തിച്ച് പീഡിപ്പിച്ചു, പിന്നാലെ നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, നിര്‍ത്തിയിട്ട ബസില്‍ വച്ചും ക്രൂര പീഡനം, 20കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ബസ് ജീവനക്കാര്‍ അറസ്റ്റില്‍
28 Nov 2026
BREAKING NEWS
ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം
28 Nov 2026
BREAKING NEWS
'ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി'; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
28 Nov 2026