BREAKING NEWS

രാഷ്ട്രീയക്കാർ കള്ളം പറയുകയാണ്, അവർക്ക് സഹാനുഭൂതിയില്ല, ​ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ- നടി ജെന്നിഫർ ലോറൻസ്

· · 1 min read
Share: Copied!

ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം വംശഹത്യയെന്ന് ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. ഇത് ഭയാനകവും വേദനാജനകവുമാണെന്നും നടി പറഞ്ഞു.ലോറൻസിന്റെ പുതിയ ചിത്രം ഡൈ മൈ ലവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു നടിയുടെ പരാമർശം.

വാർത്താസമ്മേളനത്തിൽ ഗാസ വിഷയത്തിലെ ചോദ്യത്തോടായിരുന്നു നടിയുടെ പ്രതികരണം. ‘ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു. എനിക്ക് ഓർക്കുമ്പോൽ തന്നെ പേടിയാണ്. വേദനാജനകമാണത്. വംശഹത്യയാണ് അവിടെ നടക്കുന്നത്’ എന്നായിരുന്നു ജെന്നിഫർ പറഞ്ഞത്.

അതേടൊപ്പം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിനെതിരെയും താരം വിമർശിച്ചു. രാഷ്ട്രീയത്തിന് സത്യസന്ധതയില്ല, അമേരിക്കൻ നിലപാട് തന്നെ ദുഃഖിപ്പിക്കുകയാണ്. രാഷ്ട്രീയക്കാർ കള്ളം പറയുകയാണ്. അവർക്ക് സഹാനുഭൂതിയില്ല, ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നതിനെ അവഗണിക്കുമ്പോൾ, അത് നിങ്ങളുടെ വശത്തും വരാൻ അധിക നാളെടുത്തേക്കില്ലെന്ന് എല്ലാവരും ഓർമ്മിക്കേണ്ടതുണ്ടെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

നിരന്തരം വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു, 13 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ശ്വാസം മുട്ടിച്ചുകൊന്ന് പിതാവ്, മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു, പിന്നാലെ മകൾ ബന്ധുവീട്ടിൽ പോയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു, 40 കാരൻ അറസ്റ്റിൽ

BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026
BREAKING NEWS
കനത്ത മഴ, റെഡ് അലർട്ട്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വയനാട്ടിൽ വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും നിയന്ത്രണം
24 Oct 2026
BREAKING NEWS
‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള വനംവകുപ്പ് മന്ത്രിയെ മയക്കുവെടി വയ്ക്കണം’; ഷിബു ബേബി ജോണിനെതിരെ സിപിഎം നേതാവിന്റെ പരാമർശം
24 Oct 2026