BREAKING NEWS

ലൈംഗികാതിക്രമ ശ്രമം ചെറുത്ത സഹോദരഭാര്യയെയും എട്ടുവയസ്സുകാരൻ മകനെയും കൊലപ്പെടുത്തി; ബന്ധുവായ യുവാവ് അറസ്റ്റിൽ; വലയിലായത് 11 ദിവസത്തിനുശേഷം , അന്വേഷണ സംഘത്തിന് 50,000 രൂപ പാരിതോഷികം

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ ലൈംഗികാതിക്രമ ശ്രമം ചെറുത്ത സഹോദരഭാര്യയെയും എട്ടുവയസ്സുകാരനായ കൊച്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബുദൗൺ ജില്ലയിലെ കൻഹ നഗ്ല ഗ്രാമത്തിൽ താമസിക്കുന്ന നിയാസ് ബാനോ (45), കൊച്ചുമകൻ അഫ്നാൻ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ അസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 13-ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അന്ന് രാത്രി പ്രതി വീട്ടിൽ അതിക്രമിച്ചുകയറി നിയാസ് ബാനോയ്ക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഇത് ചെറുത്തതോടെ പ്രകോപിതനായ പ്രതി ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് മുറിയിലേക്ക് എത്തിയ എട്ടുവയസ്സുകാരൻ അഫ്നാനെയും പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൃത്യത്തിനുശേഷം അന്നുരാത്രി തന്നെ പ്രതി ഡൽഹിയിലേക്ക് കടന്നുകളഞ്ഞു.

മക്കളോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന നിയാസ് ബാനോ സംഭവത്തിന് രണ്ടുദിവസം മുൻപാണ് ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇവരെ പിന്തുടർന്നാണ് പ്രതിയായ അസീമും ഗ്രാമത്തിലെത്തിയത്. സ്വന്തം ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

കൊലപാതകം നടന്ന് 11 ദിവസത്തിനുശേഷമാണ് പ്രതി പിടിയിലായത്. കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ബദൗൺ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത ശർമ അറിയിച്ചു.

സഹോദരഭാര്യയായ നിയാസ് ബാനോവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ശാരീരികബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇതേ ലക്ഷ്യത്തോടെയാണ് സംഭവദിവസം എത്തിയതെന്നും എന്നാൽ നിയാസ് ബാനോ എതിർത്തതോടെ കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴിയെന്നാണ് റിപ്പോർട്ട്.

 

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026