BREAKING NEWS

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു, മരുമകളുടെ രണ്ടും കൈകളും വെട്ടി അമ്മാവന്‍, യുവതിയുടെ നില ഗുരുതരം, പ്രതി ഒളിവില്‍ ഇരുവരും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നതായി കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അമ്മാവന്‍.   കിളിമാനൂർ പോങ്ങനാട് പഴയ ചന്തയിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. മണിക്കുട്ടൻ (60) എന്നയാളാണ്, അയൽവാസിയും സഹോദരി പുത്രിയുമായ സിന്ധു(43)വിനെ ആക്രമിച്ചത്.

മക്കളെ ട്യൂഷന് കൊണ്ടുവിട്ടശേഷം വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തപ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടർ മണിക്കുട്ടന്റെ വീടിന്റെ പരിസരത്ത് പാർക്ക് ചെയ്തു എന്നുപറഞ്ഞാണ് മണിക്കുട്ടൻ പ്രശ്‌നം ആംഭിച്ചത്. ഇത് വാക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. വാക്കുതർക്കത്തിനിടെ വീട്ടിലേക്ക് കയറിപ്പോയ മണിക്കുട്ടൻ വെട്ടുകത്തിയുമായാണ് തിരികെ വന്നത്. പിന്നാലെ സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. വെട്ടേൽക്കുന്നത് തടയാൻ ശ്രമിക്കവെയാണ് സിന്ധുവിന്റെ രണ്ട് കൈകളിലും വെട്ടേറ്റത്.

നിലവിളിച്ച് ഓടിയ സിന്ധു അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്. കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒളിവിൽപ്പോയ മണിക്കുട്ടനെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളായ ഇവർ തമ്മിൽ വസ്തുതർക്കം ഉൾപ്പെടെ, സ്ഥിരമായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. മണിക്കുട്ടൻ സ്ഥിരമായി സ്‌കൂട്ടറിന്റെ കാറ്റ് തുറന്നു വിടുകയും ടയർ പഞ്ചറാക്കുകയും ചെയ്യുമായിരുന്നുവെന്നും പരാതിയുണ്ട്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026