BREAKING NEWS

‘പുടിൻ നിങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കും, അനുവദിക്കരുത്’; ഇന്ത്യയടക്കം 47 രാജ്യങ്ങൾക്ക് സെലെൻസ്കിയുടെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിൽ വിദേശ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണവുമായി യുഎൻ പൊതുസഭയിൽ റഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇന്ത്യയടക്കം 47 രാജ്യങ്ങളിലെ പൗരന്മാരെ റഷ്യ യുദ്ധത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് സെലെൻസ്കി ആരോപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തങ്ങളുടെ പൗരന്മാരെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

യുഎൻ പൊതുസഭയുടെ 81-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലെൻസ്കി. ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരെ റഷ്യ യുദ്ധത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

വ്യാജ വാഗ്ദാനങ്ങളിലൂടെയും ചതിക്കുഴികളിലൂടെയും വിദേശ പൗരന്മാരെ റഷ്യയിലെത്തിച്ച് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നതായും സെലെൻസ്കി ആരോപിച്ചു. റഷ്യക്കാരല്ലാത്ത നിരവധി പേർ യുദ്ധഭൂമിയിൽ കൊല്ലപ്പെടുന്നുണ്ട്. ഇവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പൗരന്മാരെ സംരക്ഷിക്കണമെന്നും അവരെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമാകാൻ അനുവദിക്കരുതെന്നും അദ്ദേഹം രാജ്യങ്ങളോട് അഭ്യർഥിച്ചു.

റഷ്യയുടെ യുദ്ധശേഷിയെ ദുർബലപ്പെടുത്താൻ സാമ്പത്തിക സ്രോതസ്സുകൾ പരിമിതപ്പെടുത്തണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യയുമായുള്ള വ്യാപാരം പരിമിതപ്പെടുത്തുന്നതിലൂടെ യുദ്ധത്തിന് ലഭിക്കുന്ന സാമ്പത്തിക പിന്തുണ കുറയ്ക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയുമായുള്ള ഊർജ വ്യാപാരത്തിന്റെ കാര്യത്തിലും ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നിലപാട് പുനഃപരിശോധിക്കണമെന്ന സന്ദേശമാണ് സെലെൻസ്കിയുടെ പ്രസംഗത്തിലുണ്ടായത്.

അതേസമയം, റഷ്യൻ സായുധ സേനയിൽ ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യം ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ സെപ്റ്റംബർ ആദ്യവാരത്തിലെ വിശദീകരണം പ്രകാരം 227 ഇന്ത്യൻ പൗരന്മാരാണ് റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടതായി ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുള്ളത്. ഇതിൽ 139 പേരെ സൈന്യത്തിൽനിന്ന് മോചിപ്പിച്ചു. 51 പേർ യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായും മിസ്രി വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്നവരുടെ മോചനത്തിനും തിരിച്ചെത്തിക്കലിനുമായി റഷ്യൻ അധികൃതരുമായി ഇന്ത്യ വിവിധ തലങ്ങളിൽ ചർച്ച തുടരുകയാണ്.

വിദേശ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നുവെന്ന വിഷയം സെലെൻസ്കിയുടെ യുഎൻ പ്രസംഗത്തോടെ വീണ്ടും രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്. അതേസമയം, 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കാര്യത്തിൽ രാജ്യവാർിയായ കണക്ക് സെലെൻസ്കി പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടില്ല.

കൊലപാതകം ഉള്‍പ്പെടെ 22 കേസുകള്‍, കൊടും കുറ്റവാളിക്ക് വിവാഹം കഴിക്കാന്‍ 12 മണിക്കൂര്‍ പരോള്‍, ലിവിങ് ടുഗെദര്‍ പാര്‍ട്നര്‍ എത്തിയത് കംബോഡിയയില്‍ നിന്ന്, സാക്ഷികളായി മൂന്ന് മക്കളും

BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026