BREAKING NEWS

കൊലപാതകം ഉള്‍പ്പെടെ 22 കേസുകള്‍, കൊടും കുറ്റവാളിക്ക് വിവാഹം കഴിക്കാന്‍ 12 മണിക്കൂര്‍ പരോള്‍, ലിവിങ് ടുഗെദര്‍ പാര്‍ട്നര്‍ എത്തിയത് കംബോഡിയയില്‍ നിന്ന്, സാക്ഷികളായി മൂന്ന് മക്കളും

· · 1 min read
Share: Copied!

ന്യൂഡൽഹി: പരോളിൽ ഇറങ്ങി മുങ്ങിയ കാലത്തു കംബോഡിയയിൽ വച്ചു പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാൻ ഹരിയാനയിലെ കൊടുംകുറ്റവാളി മെയ്ൻപാൽ ധില്ലയ്ക്ക് (45) പഞ്ചാബ്– ഹരിയാന ഹൈക്കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ജജ്ജർ – ഗുരുഗ്രാം റോഡിലെ ഫാം ഹൗസിലായിരുന്നു വിവാഹം. മൂന്നു കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ഹിസാർ സെൻട്രൽ ജയിലിൽ കഴിയുന്ന ധില്ല കനത്ത പൊലീസ് കാവലിലാണു കല്യാണ മണ്ഡപത്തിലെത്തിയത്. കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായിരുന്ന ധില്ല 2018ലാണു പരോളിലിറങ്ങി മുങ്ങിയത്.

പിന്നീടു വ്യാജ രേഖകൾ ഉണ്ടാക്കി കംബോഡിയയിലേക്കു കടന്നു. അവിടെ വച്ചാണു മെറ്റ ചാൻ എന്ന കംബോഡിയൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ ലിവിങ് ടുഗ്ദർ ജീവിതം നയിച്ച ഇവർക്കു മൂന്നു കുട്ടികളുമുണ്ട്. മക്കളും ഇന്നലെ വിവാഹത്തിനെത്തിയിരുന്നു. ചടങ്ങിൽ അഞ്ഞൂറിലേറെപ്പേർ പങ്കെടുത്തെന്നാണു വിവരം. കംബോഡിയിലേക്കു കടന്ന ധില്ല സിയം റീപ് എന്ന സ്ഥലത്തു നൈറ്റ് ക്ലബ് നടത്തുകയായിരുന്നു.

അവിടെ പൗരത്വം നേടാൻ ശ്രമിക്കുന്നതിനിടെയാണു സിബിഐ ഇടപെടലിനെത്തുടർന്നു കഴിഞ്ഞ വർഷം ഇന്ത്യയിലേക്കു നാടുകടത്തിയത്. 2019ൽ ധില്ലയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കു ഹരിയാന പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസുമിറക്കി.

BREAKING NEWS
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി
17 Oct 2026
BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
"പഴയതൊക്കെ മറക്കണോ"?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്
17 Oct 2026