BREAKING NEWS

വകുപ്പുകളും മന്ത്രിമാരും തയ്യാർ;പട്ടിക ​ഗവർണ്ണർക്ക് കൈമാറി; ഫിഷറീസ് ലീഗിന് തന്നെ; വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന്; കെ.മുരളീധരന് ആരോഗ്യവും ദേവസ്വവും; റവന്യു എ.പി.അനില്‍കുമാറിന്

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. വകുപ്പു വിഭജനം പൂര്‍ത്തിയാക്കി മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്‌ഭവന് കൈമാറി. തര്‍ക്കമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നല്‍കി. വി.ഇ.അബ്ദുല്‍ ഗഫൂറാണ് ഫിഷറീസ് മന്ത്രി. വി.ഡി.സതീശന്‍ – ധനം, നിയമം, പൊതുഭരണം, തുറമുഖം. പി.കെ.കുഞ്ഞാലിക്കുട്ടി– ഐടി, വ്യവസായം, രമേശ് ചെന്നിത്തല–ആഭ്യന്തരം, വിജിലന്‍സ്. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നല്‍കി.

റവന്യു വകുപ്പ് എ.പി.അനില്‍കുമാറിന്. കെ.മുരളീധരന് ആരോഗ്യവും ദേവസ്വം വകുപ്പും. പി.സി.വിഷ്ണുനാഥിന് ടൂറിസവും സാംസ്കാരികവും, കെ.എം.ഷാജിക്ക് തദ്ദേശം, ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അനൂപ് ജേക്കബിന്, കൃഷിവകുപ്പ് ടി.സിദ്ദിഖിന്. റോജി എം.ജോണ്‍ ഉന്നത വിദ്യാഭ്യാസം, എം.ലിജു–എക്സൈസ്, സഹകരണം. സിപി.ജോണ്‍–ഗതാഗതം, മോന്‍സ് ജോസഫ്–ജലവിഭവം, പി.കെ.ബഷീർ- പൊതുമരാമത്ത്, എൻ.ഷംസുദീൻ -പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്.

അതേസമയം, അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ നിയമസഭാംഗമായും തുടര്‍ന്ന പ്രോടെം സ്പീക്കറായിട്ടുമാണ് സത്യപ്രതിജ്‍ഞ ചെയ്തതത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.‍ഡി.സതീശനും മന്ത്രിമാരും സത്യപ്രതിജ്‍ഞ ചടങ്ങില്‍ പങ്കെടുത്തു. നാളെ നടക്കുന്ന ചടങ്ങില്‍ പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ എംഎല്‍എമാരെ സത്യപ്രതിജ്‍ഞ ചെയ്യിക്കും. മറ്റന്നാള്‍ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പും ജി.സുധാകരന്‍റെ നേതൃത്വത്തിലാണ്.

മിൽമ പാൽ വില നാലു രൂപ വർ​ദ്ധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലാകും; 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതർ

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026