BREAKING NEWS

വാഴ നനയ്ക്കുമ്പോൾ അല്പം കഞ്ചാവ് കൂടി നനഞ്ഞാലോ..!!! എക്സൈസ് സംഘം കണ്ടത് പച്ചക്കറികൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന 38 കഞ്ചാവ് ചെടികൾ..!! കൈവശം 10.5 കിലോ കഞ്ചാവും.., പിടികൂടാതിരിക്കാൻ പട്ടിയേയും അഴിച്ചുവിട്ടു..!!! 2 പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്നും 38 കഞ്ചാവ് ചെടിയും 10.5 കിലോ കഞ്ചാവും പിടികൂടി. പച്ചക്കറി കൃഷിക്കൊപ്പമായിരുന്നു പ്രതികൾ കഞ്ചാവും നട്ടുപിടിപ്പിച്ചിരുന്നത്. രണ്ടുമാസം പ്രായമായ 40 സെൻറീമീറ്റർ നീളമെത്തിയ ചെടികളാണ്
എക്സൈസ് കണ്ടെത്തിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരംകൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം നൗഷാദ് അറിയിച്ചു.

നേഹ ശര്‍മയായി പാകിസ്താന്‍ ചാരവനിത; സൈന്യത്തിന്റെ വെടിക്കോപ്പുകളെ കുറിച്ചുള്ള വിവരം മണിമണിയായി ചോര്‍ത്തി ഫാക്ടറി ജീവനക്കാരന്‍; ലൂഡോ ആപ്പ് വഴി രേഖകള്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ അറസ്റ്റ്

എംഡിഎംഎ കേസിൽ പ്രതിയാണ് മനീഷ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോഴാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോൾ വിദേശ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടെന്നും എക്‌സൈസ് അറിയിച്ചു. ജില്ലയിലെ ആദ്യത്തെ സംഭവമാണിതെന്നും ഇത്രയും വലിയ കഞ്ചാവ് കൃഷി ആദ്യമായാണ് കണ്ടെത്തുന്നതെന്നും എക്‌സൈസ് എൻഫോഴ്‌സെമന്റ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ സിപി ദിലീപ് പറഞ്ഞു. വീട്ടുമുറ്റത്താണ് വൻതോതിൽ കഞ്ചാവ് നട്ടുവളർത്തിയത്. ഉദ്യോഗസ്ഥരായ ഞങ്ങൾക്ക് പോലും ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോഴിക്കോട് ജില്ലയിൽ ലഹരി പിടികൂടാൻ വ്യാപക പരിശോധന നടക്കുകയാണ്. നാദാപുരം, കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിലാണ് പോലീസും ഡാൻസാഫും, ചേർന്ന് പരിശോധന നടത്തുന്നത്. ബെംഗളുരുവിൽ നിന്നെത്തുന്ന ബസുകളിലുൾപ്പെടെ പരിശോധിക്കുന്നുണ്ട്. പുതുപ്പാടിയിൽ മെത്താഫെറ്റമിനും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തി, ഒരു മീറ്ററോളം ഉയരം, കഞ്ചാവ് ചെടിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കൂടാതെ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ ബാങ്കോക്കിൽ നിന്നുമെത്തിയ രണ്ട് പേരിൽ നിന്നുമായി 15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഡൽഹി കൃഷ്ണനഗർ ജഗത്പുരി സ്വദേശിനി സ്വാന്ദി ചിമ്പർ, രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിനി മാൻ വി ചാധരി എന്നിവരാണ് പിടിയിലായത്. മേക്കപ്പ് ആർട്ടിസ്റ്റായ ഇവർ മേക്കപ്പ് ബോക്സുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്. തായ് എയർ വിമാനത്തിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ഇവർ എത്തിയത്.

ബിജെപിയുമായി ചേര്‍ന്ന് ഒതുക്കത്തില്‍ പ്രവര്‍ത്തനം; ഗുജറാത്തിനു പിന്നാലെ രാജസ്ഥാനിലും നേതാക്കളുടെ ‘കൂറ്’ പരിശോധിക്കും; 30 ശതമാനം നേതാക്കള്‍ക്ക് ഡിഎന്‍എ ടെസ്റ്റ് വേണ്ടി വരുമെന്ന് അധ്യക്ഷന്‍; രാഹുലിന്റെ പ്രസംഗം പുലിവാലാകുമോ?

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026