LATEST UPDATES

ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തി, ഒരു മീറ്ററോളം ഉയരം, കഞ്ചാവ് ചെടിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

· · 1 min read
Share: Copied!

കോട്ടയം: കഞ്ചാവുചെടിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. താമസ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടി കണ്ടെത്തിയത്. മാമ്മൂട് പള്ളിക്ക് സമീപം റബ്ബര്‍ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസാം സ്വദേശി ബിപുല്‍ ഹോഗോയ് ആണ് പോലീസിന്‍റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ വ്യാപകമായി ലഹരിവിരുദ്ധ പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മാമ്മൂട് ഭാഗത്തുള്ള ഇതര സംസ്ഥാന ക്യാമ്പും പരിശോധിച്ചത്. പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്ക കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പ്രതി ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തിയ ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026