BREAKING NEWS

‘കടക്ക് പുറത്ത്’; മാധ്യമങ്ങളുമായുള്ള പോര് മുറുകി; വിലക്ക്, സ്വന്തം ചാനലുമായി ട്രംപ്, വൈറ്റ് ഹൗസിൽ ‘ട്രംപ് ടിവി’ പ്രക്ഷേപണം ആരംഭിച്ചു

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഭരണകൂടവും രാജ്യത്തെ പ്രമുഖ വാർത്താ മാധ്യമങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ 24 മണിക്കൂർ ലൈവ് സ്ട്രീമിങ് സേവനവുമായി വൈറ്റ് ഹൗസ്. ‘ട്രംപ് ടിവി: ദി എസൻഷ്യൽസ് സ്റ്റേഷൻ’ എന്ന പേരിലുള്ള ചാനൽ സെപ്റ്റംബർ 21നാണ് ഔദ്യോഗികമായി ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും പ്രധാന പരിപാടികൾ, പ്രസിഡന്റിന്റെ പ്രസംഗങ്ങൾ, പ്രഖ്യാപനങ്ങൾ, മുൻകാല ദൃശ്യങ്ങൾ എന്നിവയാണ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.

അമേരിക്കൻ മാധ്യമങ്ങളുമായുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തർക്കം പുതിയതല്ല. 2021 ജനുവരിയിലെ ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ട്രംപിന്റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് (TMTG) ‘ട്രൂത്ത് സോഷ്യൽ’ എന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. പിന്നീട് ട്രൂത്ത് പ്ലസ് എന്ന സ്ട്രീമിങ് സേവനത്തിലേക്കും മറ്റ് ഡിജിറ്റൽ സേവനങ്ങളിലേക്കും സംരംഭം വ്യാപിച്ചു.

എന്നാൽ പുതിയ ‘ട്രംപ് ടിവി’ TMTGയുടെ സേവനമല്ല. വൈറ്റ് ഹൗസ് നേരിട്ട് നടത്തുന്ന ഔദ്യോഗിക സ്ട്രീമിങ് സംവിധാനമാണിത്. ഭരണകൂടത്തിന്റെ ഔദ്യോഗിക പരിപാടികളും പ്രസംഗങ്ങളും നേരിട്ട് പ്രേക്ഷകരിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പുതിയ ചാനലിന്റെ തുടക്കം വൈറ്റ് ഹൗസും പ്രമുഖ മാധ്യമങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ്. സെപ്റ്റംബർ 19ന് സി.എൻ.എൻ, എം.എസ്. നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസ് പ്രവേശനം നിഷേധിക്കുകയും അവരുടെ പ്രസ് പാസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ട്രംപ് ഈ മാധ്യമങ്ങൾ ‘വ്യാജ വാർത്ത’ പ്രസിദ്ധീകരിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി സ്വീകരിച്ചത്.

ഇതിനെതിരെ സി.എൻ.എൻ, എം.എസ്. നൗ, പൊളിറ്റിക്കോ എന്നിവർ ഫെഡറൽ കോടതിയെ സമീപിച്ചു. തങ്ങളുടെ റിപ്പോർട്ടിങ്ങിനോടുള്ള ഭരണകൂടത്തിന്റെ എതിർപ്പാണ് പ്രവേശനം നിഷേധിക്കുന്നതിന് പിന്നിലെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങളുടെ വാദം.

ഇതിനിടെ വൈറ്റ് ഹൗസ് ടെലിവിഷൻ പൂൾ അംഗങ്ങളായ എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ, ഫോക്സ് ന്യൂസ്, എൻ.ബി.സി എന്നീ അഞ്ച് പ്രധാന ചാനലുകൾ പ്രസിഡന്റിന്റെ പൂൾ കവറേജ് താൽക്കാലികമായി നിർത്തിവച്ചു. ഒരു മാധ്യമ സ്ഥാപനത്തോടുള്ള റിപ്പോർട്ടിങ് എതിർപ്പിന്റെ പേരിൽ അതിന് പ്രവേശനം നിഷേധിക്കരുതെന്നും ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ചുള്ള കൃത്യവും സ്വതന്ത്രവുമായ വിവരങ്ങൾ ലഭിക്കേണ്ടത് അനിവാര്യമാണെന്നും സംയുക്ത പ്രസ്താവനയിൽ അവർ വ്യക്തമാക്കി.

എന്നാൽ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കമല്ല തന്റേതെന്നാണ് ട്രംപിന്റെ നിലപാട്. ‘വ്യാജ വാർത്ത’യ്ക്കെതിരായ നടപടിയാണിതെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്. അതേസമയം, മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിൽ പ്രവേശിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

മാധ്യമങ്ങളിലൂടെ പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുപകരം ഭരണകൂടം തന്നെ ദൃശ്യങ്ങൾ നേരിട്ട് പ്രേക്ഷകരിലെത്തിക്കുന്ന പുതിയ സംവിധാനമാണ് ‘ട്രംപ് ടിവി’. ഔദ്യോഗിക വിവരങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന സംവിധാനമെന്ന നിലയിലാണ് വൈറ്റ് ഹൗസ് ഇതിനെ അവതരിപ്പിക്കുന്നത്. അതേസമയം, സ്വതന്ത്ര മാധ്യമ റിപ്പോർട്ടിങ്ങിന് പകരമാകുമോ എന്നതടക്കമുള്ള ചർച്ചകളും ഇതോടെ സജീവമായിട്ടുണ്ട്.

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026