LATEST UPDATES

ഇത്തിരിയില്ലാത്ത കുഞ്ഞ് ഒന്നു മൂക്കിൽ കിള്ളി തുടച്ചതിനോ മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശ മാറ്റിയത്?- ട്രംപിന്റെ പുതിയ നീക്കത്തിൽ സംശയത്തോടെ പാപ്പരാസികൾ

· · 1 min read
Share: Copied!

വാഷിങ്ടൻ: ആ കൊച്ചു മൂക്കു തുടയ്ക്കുന്നത് കണ്ടതേ ട്രംപ് തീരുമാനിച്ചു ഇനി ഈ മേശ ഇവിടെ വേണ്ട… മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നത് കണ്ടതിനു ദിവസങ്ങൾക്കു ശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.

അടിക്ക് തിരിച്ചടി!! ഇങ്ങോട്ട് എത്ര തീരുവ ചുമത്തുന്നുവോ അതേ അളവിൽ അങ്ങോട്ടും- നയം വ്യക്തമാക്കി ട്രംപ്

ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ അതുപോലെ കാണാമായിരുന്നു.

ഏതായാലും ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം. ട്രംപിന് ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഭർത്താവ് ജയിലിൽ പോയതോടെ ​ഗുണ്ടാപ്രവർത്തനം ഭാര്യ ഏറ്റെടുത്തു, സംഘത്തെ നിയന്ത്രിക്കാൻ പ്രത്യേക കോഡ്, ഒരു കോടി രൂപയുടെ ഹെറോയിനുമായി ലേഡി ഡോൺ അറസ്റ്റിൽ

1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സിന് സമ്മാനിച്ചതാണ് 145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക്. ഓക്ക് തടികൾ കൊണ്ട് നിർമിച്ച ഈ മേശ 1961 മുതൽ ജോൺ എഫ് കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026