BREAKING NEWS

ഭർത്താവ് ജയിലിൽ പോയതോടെ ​ഗുണ്ടാപ്രവർത്തനം ഭാര്യ ഏറ്റെടുത്തു, സംഘത്തെ നിയന്ത്രിക്കാൻ പ്രത്യേക കോഡ്, ഒരു കോടി രൂപയുടെ ഹെറോയിനുമായി ലേഡി ഡോൺ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽ​ഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യയും ലേഡി ഡോണുമായ സോയ ഖാൻ മയക്കുമരുന്നു കേസിൽ അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ കൈവശം വച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഭർത്താവ് അറസ്റ്റിലായതോടെ ​ഗുണ്ടാ പ്രവർത്തനം നിയന്ത്രിക്കുന്ന സോയ വളരെക്കാലമായി പോലീസിന്റെ നീരിക്ഷണത്തിലായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ വെൽക്കം കോളനിയിൽ റെയ്ഡ് നടത്തിയാണ് സോയ ഖാനെ പോലീസ് പിടികൂടിയത്. . സോയയുടെ ഭർത്താവായ ഹാഷിം ബാബയ്‌ക്കെതിരെ കൊലപാതകം, കൊള്ളയടിക്കൽ കേസുകൾ ഉണ്ട്. ഹാഷിം ബാബ ജയിലിലായതിന് ശേഷം ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയയാണ് ഏറ്റെടുത്തു നടത്തിയിരുന്നത്. കൊള്ളയടിക്കൽ, മയക്കുമരുന്ന് വിതരണം എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നതായി പോലീസിന് വിവരമുണ്ടായിരുന്നു. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി

കൊലക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഭർത്താവിനെ സോയ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. സംഘത്തിന്റെ സാമ്പത്തികവും പ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഹാഷിം ബാബ കോഡ് ഭാഷയിൽ പരിശീലനം നൽകിയിരുന്നതായി പോലീസ് പറഞ്ഞു. നാദിർ ഷാ വധക്കേസിൽ ഉൾപ്പെട്ട വെടിവെപ്പുകാർക്ക് സോയ അഭയം നൽകിയതായും പോലീസ് സംശയമുണ്ട്. ജിം ഉടമയായ നാദിർ ഷാ 2024 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിക്കുന്നത്.

പെരുമാറ്റ ശീലങ്ങളിലൂടെ ഡിമെന്‍ഷ്യ തടയാം; പ‌ഠനം പറയുന്നത്…

മാത്രമല്ല കഴിഞ്ഞ വർഷം നാദിർ ഷാ വധക്കേസിൽ ബാബയുടെ പേര് ഉയർന്നുവന്നിരുന്നു. തിഹാർ ജയിലിൽ ആയിരിക്കുമ്പോൾ, കൊലപാതകത്തിൽ തന്റെ പങ്ക് അയാൾ സമ്മതിക്കുകയും ചെയിതിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026