BREAKING NEWS

ട്രംപും ബീബിയും തമ്മിൽ അഭിപ്രായ വ്യത്യാസം? ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയി, എന്തുവന്നാലും ഇറാനെ വീണ്ടും ആക്രമിക്കണമെന്ന് നെതന്യാഹു, നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്ന് ട്രംപ്, ഇരുവരും തമ്മിൽ ടെലിഫോൺ സംഭാഷണ ശേഷം ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിൽ നെതന്യാഹുവെന്ന് യുഎസ് മാധ്യമം

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രണ്ടുതട്ടിലെന്ന് റിപ്പോർട്ട്. ഇരു നേതാക്കളും തമ്മിൽ ചൊവ്വാഴ്ച നടന്ന സുദീർഘമായ ടെലിഫോൺ സംഭാഷണത്തിൽ, ഇറാനെതിരേ വ്യോമാക്രമണം പുനഃരാരംഭിക്കണമെന്ന നിലപാടായിരുന്നു നെതന്യാഹുവിനെന്നാണ് വിവരം. എന്നാൽ, ആക്രമണം വീണ്ടും ആരംഭിക്കുന്നതിന് മുൻപ് നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്നായിരുന്നു ട്രംപിന്റെ പക്ഷം.

മാത്രമല്ല ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹു ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിലായിരുന്നെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സൈനികശേഷിയെ ദുർബലപ്പെടുത്താനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ഭരണകൂടത്തെ ദുർബലപ്പെടുത്താനുമായി വ്യോമാക്രമണങ്ങൾ പുനഃരാരംഭിക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

കൂടാതെ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചയെ സംശയത്തോടെയുമാണ് അദ്ദേഹം നോക്കിക്കാണുന്നതും. എന്നാൽ, ചർച്ചകൾക്ക് അവസരം നൽകണമെന്നും അതുവഴി കരാറിലെത്തിച്ചേരാനാകുമെന്നുമാണ് ട്രംപിന്റെ നിലപാട്. അങ്ങനെ സംഭവിക്കാത്തപക്ഷം യുദ്ധം തുടരാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചുവെന്നാണ് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ യുഎസും ഇറാനും ഒപ്പിട്ട് യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള ഒരു ധാരണാപത്രം, സമാധാനചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാനും ഖത്തറും ചേർന്ന് തയ്യാറാക്കുകയാണെന്ന് നെതന്യാഹുവിനെ ട്രംപ് ടെലിഫോൺ സംഭാഷണത്തിനിടെ അറിയിച്ചിട്ടുണ്ട്. ഈ ധാരണാപത്രത്തിൽ ഒപ്പിടുന്നതിലൂടെ ചർച്ചകൾക്കായി 30 ദിവസം ലഭിക്കും. ഈ കാലയളവ് ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് പ്രയോജനപ്പെടുത്താനുമാകും.

അതേസമയം, ട്രംപിന്റെ ഈ നീക്കത്തോട് നെതന്യാഹു വിയോജിപ്പ് പ്രകടിപ്പിച്ചു. ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയെന്നാണ് താൻ കരുതുന്നതെന്ന് പറഞ്ഞ നെതന്യാഹു, ആക്രമണം നേരത്തെ നിശ്ചയിച്ചതുപോലെ തുടരണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹുവിന് ‘തലയ്ക്ക് തീപിടിച്ചതു പോലെ’ ആയിരുന്നെന്നാണ് ട്രംപിന്റെ പദ്ധതി കേട്ടതിന് പിന്നാലെയുള്ള അദ്ദേഹത്തെ പ്രതികരണത്തെ കുറിച്ച് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

അതുപോലെ ട്രംപിന്റെ ഫോൺവിളി, ആശങ്കപ്പെടുത്തുന്നതാണെന്ന് പിന്നീട് ഇസ്രയേലിന്റെ യുഎസിലെ എംബസി അമേരിക്കൻ നിയമനിർമാതാക്കളെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം എംബസി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ട്രംപുമായി വിഷയം നേരിട്ട് ചർച്ച ചെയ്യാൻ നെതന്യാഹു വാഷിങ്ടൺ സന്ദർശനത്തിന് ഒരുങ്ങുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘തമിഴ്നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളിയെത്തി; ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ സംസ്ഥാനങ്ങളും സമീപിച്ചിട്ടുണ്ട്‘- കെ.വി തോമസ്; ‘ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല; തിരുത തോമ എന്ന് വിളിക്കുന്നു; എന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെ‘

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026