BREAKING NEWS

‘തമിഴ്നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളിയെത്തി; ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ സംസ്ഥാനങ്ങളും സമീപിച്ചിട്ടുണ്ട്‘- കെ.വി തോമസ്; ‘ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല; തിരുത തോമ എന്ന് വിളിക്കുന്നു; എന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെ‘

· · 1 min read
Share: Copied!

ന്യൂഡൽഹി: തമിഴ്നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലയേൽക്കാൻ ക്ഷണം ലഭിച്ചതായി കെ.വി. തോമസ്. മുഖ്യമന്ത്രി വിജയിയുടെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടിലെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും, പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും കെ.വി. തോമസ് പറഞ്ഞു. ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളും സമാന ആവശ്യങ്ങളുമായി സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ അനുഭവപരിചയം പ്രയോജനപ്പെടുമെന്നാണ് ആ സംസ്ഥാനങ്ങൾ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ചും കെ.വി. തോമസ് പ്രതികരിച്ചു. “ട്രോളുകൾ ഞാൻ കാര്യമാക്കുന്നില്ല. തിരുതതോമയെന്ന് എന്നെ വിളിക്കുന്നുണ്ട്. അതിൽ ഒരു വിഷമവുമില്ല ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെ. ട്രോളുകൾ നോക്കി ജീവിക്കാനാവില്ല. മകളോടാണ് അവ നോക്കാൻ പറഞ്ഞിട്ടുള്ളത്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത് തല്ലും കൊണ്ടു ജയിലിലും പോയി”, നിമയസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടും സീറ്റ് നല്‍കിയില്ല, 10 വര്‍ഷമായി മഷിയിട്ട് നോക്കിയിട്ടും കാണാത്തവരാണ് ഇന്ന് ഭരണം നിയന്ത്രിക്കാന്‍ മുന്നില്‍, പുതിയ അധികാരകേന്ദ്രങ്ങൾ വരുമ്പോള്‍ കഷ്ടപ്പെട്ടലര്‍ കര്‍ട്ടന് പുറകിലേക്കാവും- കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026