BREAKING NEWS

‘കള്ളം പറയാൻ പറ്റില്ല, കോച്ചും ക്യാപ്റ്റനും പറഞ്ഞ വാദം തെറ്റ്, ദുബായ് നമുക്ക് അനുകൂല പിച്ച്, ഇതിന്റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്’, രോഹിത്തിന്റെ വാക്കുകൾ തള്ളി- ടൂർണമെന്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരൻ

· · 1 min read
Share: Copied!

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ മാത്രം കളിക്കുന്ന ഇന്ത്യക്ക് അധിക ആനുകൂല്യം ലഭിക്കുന്നുവെന്ന എതിർ ടീമുകളുടെയും മുൻ താരങ്ങളുടെയും അഭിപ്രായം ശരിവച്ചുകൊണ്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും. ദുബായിൽ മാത്രം കളിക്കുന്നത് ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നാണ് ഷമിയുടെ വാക്കുകൾ.

‘തീർച്ചയായും ദുബായിൽ മാത്രം കളിക്കുന്നത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ പിച്ചിൻറെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്. ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുന്നത് ഞങ്ങൾക്ക് അധിക ആനുകൂല്യം നൽകുന്നുണ്ട്. അതിൽ പ്രധാനം സാഹചര്യങ്ങളും പിച്ചിൻറെ സ്വഭാവും ഞങ്ങൾക്ക് നല്ല നിശ്ചയമുണ്ടെന്ന’താണെന്നും ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം ഷമി പറഞ്ഞു.

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച, സിപിഎമ്മിൽ നിന്നു ചോരുന്ന വോട്ടുകൾ ചെന്നു ചേരുന്നത് ബിജെപിയിലേക്ക് -പ്രവർത്തന റിപ്പോർട്ട്, പിണറായി വിജയൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല- എംവി ​ഗോവിന്ദൻ

ടൂർണമെൻറിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. മറ്റ് ടീമുകളെപ്പോലെ തുടർച്ചയായി യാത്ര ചെയ്യേണ്ടെന്നതും ദുബായിലെ സ്പിൻ പിച്ചിൽ മാത്രം കളിക്കുന്നതും ഇന്ത്യക്ക് അധിക ആനുകൂല്യം നൽകുന്നുണ്ടെന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമെല്ലാം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ദുബായ് ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ലെന്നും മറ്റ് ടീമുകളുടേത് പോലെ തങ്ങൾക്കും ഇവിടുത്തെ സാഹചര്യങ്ങൾ അപരിചതമാണെന്നുമായിരുന്നു ഓസ്ട്രേലിയക്കെതിരായ സെമി ഫൈനൽ പോരിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ നിലപാട്. ദുബായ് മറ്റ് ടീമുകളെപ്പോലെ ഇന്ത്യക്കും നിഷ്പക്ഷ വേദിയാണെന്നും അവസാനം ഏത് ടൂർണെമൻറിലാണ് ഇവിട കളിച്ചത് എന്നുപോലും തനിക്കോർമയില്ലെന്നും കോച്ച് ഗൗതം ഗംഭീറും ഇന്നലെ പറഞ്ഞിരുന്നു.

അലറിക്കൂവി വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്… ടാ ചാടരുതെന്ന് അലറിവിളിച്ചുകൊണ്ടു വരുന്ന ദൈവത്തിന്റെ കാവൽക്കാരൻ, ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ യുവാവ് തിരിച്ചുനടന്നുകയറിയത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്!!

അതേസമയം ഈ ഗ്രൗണ്ടിൽ ഒരു ദിവസം പോലും പരിശീലനം നടത്തിയിട്ടില്ലെന്നും ദുബായിലെ ഐസിസി അക്കാദമിയിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നതെന്നും ഗഭീർ പറഞ്ഞിരുന്നു. എന്നാൽ കോച്ചിൻറയും ക്യാപ്റ്റൻറെയും നിലപാടിന് ഘടക വിരുദ്ധമാണ് പേസർ മുഹമ്മദ് ഷമിയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫി ആതിഥേയരായ പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ദുബായിൽ നടത്തിയത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026