BREAKING NEWS

‘ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകു‘മെന്ന അവസ്ഥയിൽ പശ്ചിമേഷ്യ‘; ‘ഹൊർമുസ് തുറന്നതിന് നന്ദിയുണ്ട്; പക്ഷേ, ഇറാനുമായുള്ള ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം ശക്തിയിൽ തുടരും‘: ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹോർമുസ് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നുവെന്നും പൂർണ ഗതാഗതത്തിന് തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം നാവിക ഉപരോധം പൂർണ ശക്തിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരത്തിനായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നു. എന്നാൽ ഇറാനുമായി ബന്ധപ്പെട്ടതിനാൽ, ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം പൂർണ ശക്തിയിൽ തന്നെ തുടരും. ഏറെ കാര്യങ്ങളും ഇതിനകം തന്നെ ചർച്ചചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നന്ദി- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് ഹോർമുസ് കടലിടുക്ക് വാണിജ്യാടിസ്ഥാനത്തിൽ കപ്പലുകൾക്ക് തുറന്നുകൊടുത്തത്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സുപ്രധാനപ്രഖ്യാപനം നടത്തിയത്.

വെടിനിർത്തൽ നിലനിൽക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും അനുവദിക്കുമെന്നാണ് അരാഗ്ചി അറിയിച്ചത്. എന്നാൽ ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച പാതയിലൂടെ ആയിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടത്.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026