BREAKING NEWS

വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

കൊയിലാണ്ടി: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസാമാണ് മരിച്ചത്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.
കൊയിലാണ്ടി
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബോട്ടിന്റെ മുകളിലത്തെ നിലയിൽ നിന്ന് കുട്ടി കായലിലേക്ക് വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യമിൻ അബ്ദുള്ളയാണ് ഐസാമിന്റെ ഏക സഹോദരൻ.

 

BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026