BREAKING NEWS

ഒരു ചാനൽ അഴിമതിയാരോപണം പുറത്തുകൊണ്ടുവന്നു, ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്തവരെ വിവിധ ചാനലുകളിൽകൂടി ആക്രമിക്കുന്നു, ഒടുവിൽ ആ പ്രതികൾ പുതിയ ചാനൽ ആരംഭിക്കുന്നു, കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരെ വിലയ്ക്ക് വാങ്ങുന്നു, വിമർശിച്ചവരെക്കൊണ്ട്തന്നെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ ഒരു വനംകൊള്ളക്കേസ് പ്രതിക്ക് സാധിച്ചു … എം സ്വരാജിന്റെ പഴയ പ്രസംഗം ചർച്ചയാകുന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ ഉടമകൾക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. റിപ്പോർട്ടറിലെ മാധ്യമപ്രവർത്തകർ വിലയ്ക്കെടുക്കപ്പെട്ടവരാണെന്നും വിമർശകരെ വിലക്കെടുത്ത് തങ്ങളുടെതന്നെ വാഴ്ത്തുകാരാക്കി മാറ്റിയെന്നും സ്വരാജ് പറയുന്നതാണ് പഴയ വീഡിയോ

”കഴിഞ്ഞ ദിവസം ഒരു ചാനൽ അഴിമതിയാരോപണം പുറത്തുകൊണ്ടുവന്നു. ആ ചാനലിന്റെ പിറവി തന്നെ മാധ്യമ വിദ്യാർഥികൾ കൗതുകപൂർവം നാളെ പഠനവിഷയമാക്കുമെന്നതിൽ തർക്കമില്ല. ഒരു വനംകൊള്ള സംബന്ധിച്ച വാർത്ത വരുന്നു. ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്തവരെ വിവിധ ചാനലുകളിൽ അതികഠിനമായി ആക്രമിക്കപ്പെടുന്നു. ഒടുവിൽ ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്ത ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവർ തീരുമാനിക്കുന്നു, ഞങ്ങൾ തന്നെ ഒരു ചാനൽ തുടങ്ങാം എന്ന്. അങ്ങനെ അവർ ചാനൽ ആരംഭിക്കുന്നു. ആ ചാനലിലേക്ക് കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരെ വിലയ്ക്ക് വാങ്ങുന്നു. ഞാൻ ആ വാക്ക് ഉപയോഗിക്കുന്ന് പൂർണമായ ബോധ്യത്തോടെയാണ്”- സ്വരാജ് പറഞ്ഞു.

”കറൻസി തന്നെയാണ് എല്ലാത്തിന്റെയും ഗതി നിർണയിക്കുന്നത്. അങ്ങനെ അവർ ആ ചാനലിൽ ഇരുന്ന് ഇന്നലെ വരെ ഉയർത്തിയ വിമർശനങ്ങളെ തിരുത്തി, മുട്ടിൽ മരംമുറിക്കേസിലെ പ്രതികളെ വിശുദ്ധരാക്കി അവതരിപ്പിക്കുന്നതിനും നമ്മൾ സാക്ഷികളായി. തനിക്കെതിരായി വിമർശനം ഉന്നയിച്ചവരെ ഓരോരുത്തരെയായി വിലയ്ക്ക് വാങ്ങി തന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ ഒരു വനംകൊള്ളക്കേസിലെ പ്രതിക്ക് സാധിച്ചുവെന്നതും നമ്മൾ കാണണം”- സ്വരാജ് പറയുന്നു. ചാനലിന്റെ സാമ്പത്തിക ഉറവിടം തന്നെ പലതുമുണ്ട്, അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നും സ്വരാജ് പറയുന്നുണ്ട്.

ഹണിമൂണ്‍ അവസാനിച്ചത് വന്‍ ദുരന്തത്തില്‍, ഹോംസ്റ്റേയിൽ ബാർബിക്യൂ സെഷനിടെ തീപിടിത്തം, നവവധുവിന് ഗുരുതര പരിക്ക്

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026