BREAKING NEWS

‘ഒരിക്കൽ പുരുഷൻ എന്ന ഐഡന്റിറ്റി ഞാൻ ഉപേക്ഷിച്ചതാണ്… ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി മാറി… ട്രംപ് എന്നെ വീണ്ടും പുരുഷനാക്കി’… പുതിയതായി ലഭിച്ച പാസ്പോർട്ടുമായി ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ

· · 1 min read
Share: Copied!

ഒരിക്കാൽ ഞാൻ ഉപേക്ഷിച്ചതായിരുന്നു എന്നിലെ പുരുഷനെ… ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായി… രേഖകളിലടക്കം മാറ്റംവരുത്തി. എന്നാൽ ട്രംപ് എന്നെ വീണ്ടും പുരുഷനാക്കിമാറ്റി… സായപെരിസിയാൻ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ കൂടിയായ ട്രാൻസ് യുവതി. സായയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.‌

ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം കൊണ്ടുവന്ന ആദ്യ ഉത്തരവ് ട്രാൻസ് ജെൻഡറുകൾക്കെതിരേയായിരുന്നു. രാജ്യത്ത് ഇനി സ്ത്രീ, പുരുഷൻ എന്നീ രണ്ടുതരം ആളുകൾ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. ഇത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുകയും ചെയ്തിരുന്നു.

ട്രംപിൻറെ ഉത്തരവോടെ ട്രാൻസ്ജൻഡർ ഐഡന്റിറ്റിയോടുകൂടി ജീവിക്കുന്ന നിരവധി ആളുകളുടെ പാസ്‌പോർട്ട് രേഖകളടക്കം തിരുത്താനുള്ള നടപടികളും അധികൃതർ തുടങ്ങി. ഇതിൽ നിരവധി ട്രാൻസ് ജെൻഡർ വ്യക്തികളാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.

റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലോസറ്റ് നക്കിച്ചു, നിറത്തെ കളിയാക്കി, മരണശേഷവും വെറുതെ വിട്ടില്ല; ആരോപണവുമായി മിഹിറിന്റെ കുടുംബം, ആരോപണം അടിസ്ഥാന രഹിതം, തെളിവുകള്‍ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി- സ്‌കൂള്‍ മാനേജ്‌മെന്റ്
താൻ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായതാണെന്നും പക്ഷെ, ട്രംപ് തന്നെ വീണ്ടും പുരുഷനാക്കിയെന്നും സായപെരിസിയാൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. തനിക്ക് പുതുതായി അനുവദിച്ച് കിട്ടിയ ‘M’ എന്ന് രേഖപ്പെടുത്തിയ പാസ്‌പോർട്ടും സായ വീഡിയോയിൽ കാണിക്കുന്നുണ്ട്. പുതിയ ഉത്തരവോടെ ‘പുരുഷൻ’ എന്ന് രേഖപ്പെടുത്തിയ പാസ്‌പോർട്ട് സ്വീകരിക്കാൻ താൻ നിർബന്ധിതയായെന്നും സായ പറയുന്നു.

27 കിലോ സ്വർണാഭരണം, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരുപ്പ്…!! ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ഇനി തമിഴ്നാട് സർക്കാരിന്…

ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയായതോടെ തന്റെ മറ്റ് രേഖകളിലെല്ലാം സ്ത്രീയെന്ന ജൻഡർ ചേർത്തിരുന്നു. എന്നാൽ, പുതിയ മാറ്റം പാസ്‌പോർട്ടിലൂടെ സർക്കാർ ആരംഭിച്ചു. ഇതിനെതിരേ നിയമപോരാട്ടം തുടരുമെന്നും സായ വീഡിയോയിൽ പറയുന്നു.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026