BREAKING NEWS

റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലോസറ്റ് നക്കിച്ചു, നിറത്തെ കളിയാക്കി, മരണശേഷവും വെറുതെ വിട്ടില്ല; ആരോപണവുമായി മിഹിറിന്റെ കുടുംബം, ആരോപണം അടിസ്ഥാന രഹിതം, തെളിവുകള്‍ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി- സ്‌കൂള്‍ മാനേജ്‌മെന്റ്

· · 1 min read
Share: Copied!

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസുകാരന്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം. മരിച്ച മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചു.ആഴ്ചകളോളം സ്‌കൂളില്‍ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവന്‍ മുഹമ്മദ് ഷെരീഫ്.

മാത്രമല്ല സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. മരണശേഷവും സീനിയര്‍ വിദ്യാര്‍ഥികള്‍ മഹിറിനെ കളിയാക്കി. മിഹിറിന്റെ നിറത്തെയും കളിയാക്കി.കുട്ടി കടുത്ത വര്‍ണ്ണ വിവേചനത്തിനും ഇരയായി. ഇതുവരെ നടന്ന പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മറുപടി. തെറ്റായ വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ സംസാരിച്ചിരുന്നു. അവര്‍ കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ പോലീസിന് നല്‍കി. ആരോപണ വിധേയരായ വിദ്യാര്‍ഥിികളുമായും അവരുടെ രക്ഷിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റ് സംസാരിച്ചിരുന്നു. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റിനുള്ളത്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. തെളിവുകള്‍ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സ്‌കൂളിനാവില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

‘ഡോളറിന് പകരം മറ്റ് കറൻസി ഉപയോ​ഗിക്കില്ലെന്ന ഉറപ്പ് വേണം, അല്ലെങ്കിൽ അമേരിക്കൻ വിപണിയോട് ഗുഡ്‌ബൈ പറയാൻ തയാറായിക്കോ’… ബ്രിക്സ് രാജ്യങ്ങൾക്കുമേൽ ഭീഷണിയുമായി ട്രംപ്,

ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥി തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിന്റെ 26ാം മുകളില്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ അമ്മ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍ രചന ദമ്പതികളുടെ മകനാണ് മരിച്ച മിഹിര്‍. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ സഹപാഠികളില്‍ നിന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരില്‍ നിന്നും പോലീസ് വിശദമായി മൊഴിയെടുക്കും.

നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ…

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026