BREAKING NEWS

27 കിലോ സ്വർണാഭരണം, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരുപ്പ്…!! ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ഇനി തമിഴ്നാട് സർക്കാരിന്…

· · 1 min read
Share: Copied!

ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറും. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.

1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.

2024 മാർച്ചിൽ സ്വത്തുക്കൾ കൈമാറാൻ സിബിഐ കോടതി ലക്ഷ്യമിട്ടിരുന്നെങ്കിലും ദീപക്കും ദീപയും കർണാടക ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സ്വന്തമാക്കി. ഹർജികളിൽ തീർപ്പാകുന്നതുവരെ വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറരുതെന്നായിരുന്നു അന്ന് കോടതി നൽകിയ നിർദേശം. ഈ സ്റ്റേ അടുത്തിടെ ഒഴിവായതോടെയാണ് ജയലളിതയുടെ സ്വത്തുക്കൾ തമിഴ്‌നാട് സർക്കാരിന് കൈമാറാൻ ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടത്. ജയിലളിതയുടെ വസ്തുക്കളുടെ അവകാശം അവകാശപ്പെട്ട് അവകാശികൾ സമർപ്പിച്ച ഹർജികൾ ജനുവരി 13ന് ഹൈക്കോടതി തള്ളുകയായിരുന്നു.

ഇതോടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് തമിഴ്നാട് സർക്കാരിലേക്ക് എത്തുന്നത്. ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയായ വേദനിലയം, ഭൂമി, എസ്റ്റേറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ആഭരണങ്ങൾ ഉൾപ്പെടെയുള്ള 700 കിലോ വെള്ളി, സ്വർണം, വജ്രം, മുത്ത്, വിലയേറിയ കല്ലുകൾ കൊണ്ട് നിർമിച്ച ആഭരണങ്ങൾ, 11000ത്തിലധികം സാരികൾ, 750 ചെരുപ്പുകൾ തുടങ്ങി നിരവധി വസ്തുക്കൾ ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.

2016ൽ ജയലളിത അന്തരിച്ചതോടെ സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ സുപ്രീം കോടതി അനുകൂല തീരുമാനമെടുത്തു. എന്നാൽ, ജയലളിതയ്‌ക്കെതിരായ കേസ് അവസാനിപ്പിച്ചതിനാൽ സ്വത്തുക്കൾ കണ്ടുകെട്ടരുതെന്നായിരുന്നു ജയലളിതയുടെ അവകാശികളുടെ വാദം.

അതേസമയം മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഓർമ നിലനിർത്താൻ ശശികല സ്മൃതിമണ്ഡപം നിർമിക്കുന്നതായും കഴിഞ്ഞയാഴ്ച വാർത്തകൾ വന്നിരുന്നു. മരണം വരെ തോഴിയായി കൂടെയുണ്ടായിരുന്ന വി.കെ.ശശികലയാണ് ജയലളിതയുടെ പ്രതിമ സഹിതമുള്ള സ്മൃതിമണ്ഡപം ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിൽ ഒരുക്കുന്നത്. ഇതിനായുള്ള ഭൂമിപൂജ ഇന്നലെ എസ്റ്റേറ്റ് വളപ്പിൽ നടന്നു. ജയലളിതയുടെ പൂർണകായ പ്രതിമയാണ് ഇവിടെ സ്ഥാപിക്കുക. ടൂറിസം മേഖലയായ കൊടനാട് വ്യൂ പോയിന്റ് കാണാൻ എത്തുന്നവർക്ക് സ്മൃതിമണ്ഡപം കാണാൻ സൗകര്യം ഒരുക്കുമെന്ന് ശശികല പറഞ്ഞു. ഓഗസ്റ്റിനുള്ളിൽ പണിതീർത്ത് പൊതുജനങ്ങൾക്കു തുറന്നുനൽകും.

ജയലളിതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രദേശമായിരുന്നു ഇതെന്നും തന്റെ കുടുംബാംഗങ്ങളെ പോലെ കരുതുന്ന ഇവിടത്തെ തൊഴിലാളികൾ നിരന്തരം വിളിച്ചതുകൊണ്ടാണു വീണ്ടും വന്നതെന്നും ശശികല പറഞ്ഞു. ഇവിടെ ജയലളിതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തു തന്നെയാണ് പ്രതിമ നിർമിക്കുന്നതെന്നും ഇതുവരെ ഒരുമിച്ചു വന്നിരുന്ന സ്ഥലത്ത് തനിച്ചു വരുന്നത് സങ്കടകരമാണെന്നും പറഞ്ഞ ശശികല തൊഴിലാളികളുടെ കുടുംബാംഗങ്ങളെ പ്രത്യേകം കണ്ടു സുഖവിവരം അന്വേഷിച്ചു. എസ്റ്റേറ്റിൽ നിന്ന് ഇന്നു കാർ മാർഗം ശശികല തഞ്ചാവൂരിലേക്കു പോകും.

Bengaluru court to hand over confiscated valuables of Jayalalithaa to Tamil Nadu government
J Jayalalithaa Jayalalithaa wealth case Tamil Nadu CBI Court India News

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026