BREAKING NEWS

ഉമ്മയ്ക്കൊപ്പം നഴ്സറിയിൽ പോയി തിരിച്ചുവരുന്നതിനിടെ സ്കൂട്ടർ ​ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചു, റോഡിലേക്കു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം, യുവതി ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

· · 1 min read
Share: Copied!

ബെംഗളൂരു: ഉമ്മയ്ക്കൊപ്പം നഴ്സറിയിൽ പോയി തിരിച്ചുവരുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലന് ​ദാരുണാന്ത്യം. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന ഉമ്മ ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ ആദിലിനെ നഴ്സറിയിൽനിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ബുധനാഴ്ച രാവിലെ സർജാപുരയിലായിൽ വച്ചായിരുന്നു അപകടം. മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിൽ. പിതാവ് ആദിൽ ഐടി കമ്പനി ജീവനക്കാരനാണ്.

കളിക്കുന്നതിനി‌ടെ കെട്ടിടത്തിൽനിന്ന് പെൺകുട്ടി വിൻഡോയിലൂടെ പുറത്തേക്കു വീണു, പിടികിട്ടിയത് ഭിത്തിയുടെ സൈഡിൽ, തൂങ്ങിക്കിടന്ന പെൺകുട്ടി പിടിവിട്ട് വീണത് മലയാളിയുടെ കൈകളിലേക്ക്, ലണ്ടനിൽ രക്ഷകനായി മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീൽ- വീഡിയോ

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026