BREAKING NEWS

കളിക്കുന്നതിനി‌ടെ കെട്ടിടത്തിൽനിന്ന് പെൺകുട്ടി വിൻഡോയിലൂടെ പുറത്തേക്കു വീണു, പിടികിട്ടിയത് ഭിത്തിയുടെ സൈഡിൽ, തൂങ്ങിക്കിടന്ന പെൺകുട്ടി പിടിവിട്ട് വീണത് മലയാളിയുടെ കൈകളിലേക്ക്, ലണ്ടനിൽ രക്ഷകനായി മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീൽ- വീഡിയോ

· · 1 min read
Share: Copied!

ലണ്ടൻ: കളിക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പോലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. പിടിവിട്ട് ജസീലിന്റെ കയ്യിലേക്കാണ് കുട്ടി വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. താഴെ തടിച്ചുകൂടിയ ആളുകൾ നിലവിളിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ഇതിനിടെ കൂട്ടനിലവിളി കേട്ടെത്തിയ ജസീലും പോലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഭിത്തിയിൽനിന്നും കൈവിട്ട പെൺകുട്ടി ജസീലിന്റെ കയ്യിലേക്കാണ് വീണത്. കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് പുറത്തേക്കു നോക്കിയത്. അപ്പോഴാണ് കെട്ടിടത്തിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പോലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ ഒരു ചാനലിനോട് പ്രതികരിച്ചു

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026