BREAKING NEWS

തൃശ്ശൂരിൽ മലയോര ഹൈവേ നിർമാണത്തിനിടെ സ്കൂൾ കെട്ടിടം തകർന്നു; രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർന്നു; അഞ്ചെണ്ണം അപകടാവസ്ഥയിൽ; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

· · 1 min read
Share: Copied!

തൃശ്ശൂർ: മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്കൂൾ കെട്ടിടം ഭാഗികമായി തകർന്നുവീണു. കോടശ്ശേരി ചായ്പൻകുഴി ഗവ. യു.പി. സ്കൂളിനോട് ചേർന്നാണ് അപകടം. അവധിദിവസമായിരുന്നതിനാൽ സ്കൂളിൽ കുട്ടികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മലയോര ഹൈവേ നിർമാണത്തിനായി ഏറ്റെടുത്ത സ്കൂളിന്റെ വശത്ത് കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനായി ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്.

രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു. ക്ലാസ് മുറികൾക്ക് മുകളിലെ പ്രധാന വാർക്കയും ചുമരും ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അഞ്ചോളം ക്ലാസ് മുറികൾ കൂടി അപകടാവസ്ഥയിലാണ്. ചുമരുകളിലും പ്രധാന വാർക്കയിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും തകർന്നുവീഴാനുള്ള സാധ്യതയുള്ളതിനാൽ ആശങ്ക നിലനിൽക്കുകയാണ്.

കെട്ടിടം ഇടിഞ്ഞുവീഴുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് സ്കൂൾ ബസിന്റെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026