BREAKING NEWS

വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

· · 1 min read
Share: Copied!

തൃശൂർ: തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെന്ന ആരോപണവുമായി പരുക്കേറ്റ യുവാവിൻറെ കുടുംബം. സംഭവത്തിൽ നാലുപേരെ സസ്പെൻഡ് ചെയ്തു. പി. മഹേഷ് (എസ്എച്ച്ഒ) ഫൈസൽ, യദുകൃഷ്ണ, നവീൻകുമാർ എന്നിവർക്ക് സസ്പെൻഷൻ. ബോധപൂർവ്വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈൽ ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പരുക്കേറ്റ അമലിന്റെ മാതാവ് പ്രസന്ന ഷാജു പുറത്തുവിട്ടു.

സംഭവ സമയം പോലീസ് പിടിച്ചെടുത്ത അമലിന്റെ ഐഫോണിൽ ഓട്ടോ റെക്കോർഡ് ആയ വീഡിയോയാണ് പുറത്തുവിട്ടത്. വാഹനം കുറച്ചുകൂടി വേഗത കൂട്ടിയിരുന്നുവെങ്കിൽ യുവാക്കൾ ചത്തേനെയെന്ന് വീഡിയോയിൽ സംസാരിക്കുന്ന ആൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല എന്നും വീഡിയോയിൽ പറയുന്നു.

അതേസമയം സംഭവത്തിൽ കുടുംബം ഐജി പി. വിജയന് പരാതി നൽകിയിട്ടുണ്ട്. പരുക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കേസെടുക്കാതെ പോലീസ് ഒത്തു കളിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പോലീസ് വാഹനമിടിച്ച് അമൽ, വിഷ്ണു, അഭിഷേക് എന്നിവർക്കാണ് പരുക്കേറ്റത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ‌പരുക്കേറ്റ യുവാവിന്റെ മാതാവ് പ്രസന്ന ഷാജു മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തട്ടുകടയിലുണ്ടായ ചെറിയ തർക്കത്തിന് പിന്നാലെയാണ് പോലീസുകാർ വാഹനം പിന്തുടർന്ന് അമൽ, വിഷ്ണു, അഭിഷേക് എന്നീ യുവാക്കൾ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചു തെറിപ്പിച്ചത്.

പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026