BREAKING NEWS

പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കും പ്രാദേശിക കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലത്തലിനും കെപിസിസി നേതൃത്വത്തിന്റെ താക്കീത്. കെപിസിസി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തത്.

സംഭവത്തിൽ മുതിർന്ന നേതാവ് എം.എം ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി. കൂടാതെ പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ലെന്ന് നേതൃത്വം രമ്യയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഇക്കാര്യത്തിൽ പൊതുപ്രതികരണം പാടില്ലെന്നും ഇരുവിഭാഗവും നൽകിയ കേസുകൾ പിൻവലിക്കണമെന്നും നേതൃത്വം നിർദേശം നൽകി.

രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, കയ്യാങ്കളി നടന്ന വീടിന്റെ ഉടമയും ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ്.സജാദ് എന്നിവരെ കോൺഗ്രസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. നടപടിക്കു ശേഷം പാളയം പ്രദീപിനെ സ്റ്റാഫാക്കി നിയമിക്കാൻ രമ്യ ഹരിദാസ് നടത്തിയ നീക്കവും ഏറെ വിവാദമായിരുന്നു.

ഏതാനും ദിവസം മുൻപ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ സജാദ് പാർട്ടിക്കുള്ളിൽ ചോദ്യംചെയ്തതാണു കയ്യാങ്കളിയിൽ കലാശിച്ചത്. സജാദിന്റെ വീട്ടിലെത്തിയ രമ്യയും പ്രദീപും സംസാരിക്കുന്നതിനിടെ തർക്കമുണ്ടാകുകയും സജിത്ത് ഉൾപ്പെടെയുള്ളവർ ഇടപെടുകയുമായിരുന്നു. തുടർന്ന് ഇരുകൂട്ടരും പോലീസിൽ പരാതി നൽകി. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു സജാദിനെതിരെ ഉൾപ്പെടെ പോലീസ് കേസെടുത്തത്.

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026