BREAKING NEWS

ആദ്യ പ്രസവം 2021ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം

· · 1 min read
Share: Copied!

തൃശ്ശൂർ: തന്റെ കാമുകി പ്രസവിച്ച നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനായി ഫോറൻസിക് സംഘം പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി. ഇന്നലെ രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തന്റെ കുഞ്ഞുങ്ങളുടെ അസ്ഥികളാണെന്നു പറഞ്ഞായിരുന്നു യുവാവ് പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവാവിനെയും കാമുകിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം യുവാവ് സ്റ്റേഷനിലെത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് കുഞ്ഞുങ്ങളെ കൊന്നുവെന്ന് യുവാവ് സമ്മതിച്ചിട്ടില്ല. കുഞ്ഞുങ്ങൾ മരിച്ചുവെന്നാണ് പറഞ്ഞതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ ബവിൻ (26), അനീഷ (21)നെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2021 ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. യുവതിയുടെ വീട്ടിലെ ശുചിമുറിയിലാണ് ആദ്യ പ്രസവം നടന്നതെന്നും സൂചനയുണ്ട്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു. എന്നാൽ പെൺകുട്ടി പ്രസവിച്ചത് അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി.

തങ്ങളുടെ ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ ഇരുവരും അസ്ഥി പെറുക്കി സൂക്ഷിച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലുമായിരുന്നു കുഴിച്ചിട്ടത്.

കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടിയതോ? കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, അസ്ഥികൾ ദോഷം മാറാനുള്ള കർമത്തിനായി സൂക്ഷിച്ചുവെച്ചത്!! രണ്ടുതവണ പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങൾ മരിച്ചിരുന്നുവെന്ന് യുവതി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026