BREAKING NEWS

കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടിയതോ? കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, അസ്ഥികൾ ദോഷം മാറാനുള്ള കർമത്തിനായി സൂക്ഷിച്ചുവെച്ചത്!! രണ്ടുതവണ പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങൾ മരിച്ചിരുന്നുവെന്ന് യുവതി

· · 1 min read
Share: Copied!

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളു‌ടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളു‌ടെ അസ്ഥികൾ ദോഷം തീരാനെന്ന പേരിൽ കർമം ചെയ്യാൻ സൂക്ഷിച്ചുവച്ചിരുന്നതായും യുവാവിന്റെ മൊഴി. അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിൽ 26 വയസുകാരനും 21 വയ‌സുകാരിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് വീടുകളിലായി താമസിക്കുന്ന ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നു. യുവാവ് രാവിലെ അസ്ഥി കഷ്ണങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥിയാണെന്നാണ് യുവാവ് പോലീസിനോ‌ടു പറഞ്ഞത്. അസ്ഥി വീട്ടിൽ സൂക്ഷിച്ചതിൽ അന്വേഷണം വേണമെന്നും യുവാവ് പറഞ്ഞു. തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പോലീസിനെ സമീപിച്ചത് എന്നാണ് യുവാവ് പറയുന്നത്.

അതേസമയം പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. രണ്ടു തവണ പ്രസവിച്ചതായും യുവതി പറഞ്ഞു. യുവതിയുടെയും യുവാവിന്റെയും ബന്ധം, പശ്ചാത്തലം എന്നിവ പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ അസ്ഥിയാണോ, എങ്ങനെയാണ് മരണം സംഭവിച്ചത്, വീട്ടുകാർ സംഭവം അറിഞ്ഞിരുന്നോ, ആരാണ് കുട്ടികളെ കുഴിച്ചിട്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടാതെ ബന്ധുക്കളിൽനിന്ന് വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.

വിളിച്ചുവരുത്തിയതു പെൺശബ്ദത്തിൽ ഫോൺ വിളിച്ച്. ഹേമചന്ദ്രനെ ഗുണ്ടൽപേട്ടിലുള്ള മുഖ്യപ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് രണ്ടു ദിവസം മർദിച്ചു, കൊലപ്പെടുത്തി കാറിലാക്കി വനത്തിലെത്തിച്ചു, മൃതദേഹം നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തി മറവ് ചെയ്തതിലും ദുരൂഹത

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026